‘തോൽവിയിലും തല ഉയർത്തി എമി മാർട്ടിനെസ്സ്’; അർജന്റീനയുടെ കാവൽ മാലാഖയ്ക്ക് സല്യൂട്ട് അടിച്ച് ആരാധകർ
ഇന്ന് നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാമ്പ്യന്മാർ. ഇഞ്ചുറി ടൈമിലെ ഗോളിലാണ് സ്പെയിൻ വിജയിച്ചത്. സ്പെയിന് വേണ്ടി ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്.
2010 നു ശേഷം 16 കൊല്ലങ്ങൾ കഴിഞ്ഞാണ് സ്പെയിൻ ഫിഫ ലോകകപ്പ് നേടുന്നത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് സ്പെയിൻ തന്നെയായിരുന്നു. മത്സരത്തിൽ 20 ഓളം ഷോട്ടുകളാണ് സ്പെയിൻ അർജന്റീനയ്‌ക്കെതിരെ അടിച്ചത്. എന്നാൽ അര്ജന്റീന 2 ഷോട്ട് ഓൺ ടാർജറ്റ് മാത്രമാണ് അടിച്ചത്. മത്സരത്തിലെ 68 ശതമാനം പോസെഷനും സ്പെയിനിന്റെ കൈയിലായിരുന്നു.
മത്സരത്തിൽ അർജന്റീനയ്ക്കായി തകർപ്പൻ പ്രകടനമാണ് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്സ് കാഴ്ച വെച്ചത്. സ്പെയിനിന്റെ വെടിക്കെട്ട് ഷോട്ടുകൾ എല്ലാം തന്നെ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി തടുക്കുകയും അർജന്റീനയ്ക്ക് വിജയ പ്രതീക്ഷ നൽകുകയും ചെയ്തു. ഒരു അവസരം മാത്രമാണ് സ്പെയിന് ലഭിച്ചത്, അതിൽ ഗോൾ നേടുകയും ചെയ്തു. എന്നാൽ അർജന്റീനയ്ക്ക് ജീവൻ പകരുന്ന പ്രകടനമായിരുന്നു താരം നടത്തിയത്.
‘ഇത് ബാറ്റ് തന്നെയാണോ’; മത്സരശേഷം സിറാജിന്റെ ബാറ്റ് പരിശോധിച്ച് ശ്രീലങ്കൻ താരങ്ങൾ; ചിരിയടക്കാനാകാതെ ഗംഭീർ
‘ഗിൽ പൂർണ ആരോഗ്യവാൻ, ശ്രീലങ്കയ്ക്കെതിരെ കളിക്കും’; സ്ഥിരീകരിച്ച് ഇന്ത്യൻ ബോളിംഗ് പരിശീലകൻ