Sunday, 9 August 2026
‘Honest storytelling is a powerful means of change
03:08:50 AM IST
Kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും വൻ വർധന

ന്യൂസ് ഡെസ്ക് 18 April 2026, 3:40 pm
SHARE

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വൻ വർധന. വേനൽ കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും സംസ്ഥാനം റെക്കോർഡിട്ടു.

സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം ഇന്നലെ 116.1126 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നു. 2024 മെയ് 3-ന് രേഖപ്പെടുത്തിയ 115.9485 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് മറികടന്നത്. വൈകുന്നേരത്തെ തിരക്കേറിയ സമയത്തെ വൈദ്യുതി ആവശ്യകതയായ പീക്ക് ടൈം ഡിമാൻഡ് 6013 മില്ല്യൺ യൂണിറ്റ് എന്ന എന്ന സർവ്വകാല റെക്കോർഡിലെത്തി.

ഏപ്രിൽ 14-നുണ്ടായ 6012 മില്യൺ യൂണിറ്റ് എന്ന റെക്കോർഡാണ് ഇന്നലെ തകർന്നതെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടി അറിയിച്ചു. കടുത്ത ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർധിച്ചതാണ് വർധനവിന് കാരണം.

ഈ സാഹചര്യത്തിലും സംസ്ഥാനത്ത് പവർകട്ടോ ലോഡ്‌ഷെഡിംഗോ ഏർപ്പെടുത്താതെ മുന്നോട്ട് പോകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കെഎസ്ഇബി എന്നും മന്ത്രി അറിയിച്ചു. വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അനാവശ്യമായ ലൈറ്റുകളും ഹൈ-വോൾട്ടേജ് ഉപകരണങ്ങളും ഒഴിവാക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം പരിധിവരെ കുറയ്ക്കാനാകും. ഇതിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →