Tuesday, 11 August 2026
‘Honest storytelling is a powerful means of change
02:42:45 PM IST
Kerala

സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി ; വാഹനത്തിനുണ്ടായ നഷ്ടത്തിന്റെ മുഴുവൻ തുകയും കൈമാറി

SHARE

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ തുടർന്ന് ഉണ്ടായ സിപിഎം പ്രതിഷേധത്തിനിടെ തകർന്ന ടാക്സിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നഷ്ടപരിഹാരം നൽകി. സിപിഎം പ്രവർത്തകരാണ് ടാക്സി തകർത്തതെന്നാണ് ആരോപണം. വാഹനത്തിനുണ്ടായ മുഴുവൻ നഷ്ടത്തിന്റെയും തുക ഇഡി കൈമാറി.

തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് നഷ്ടപരിഹാര തുക കൈമാറിയത്. ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. നേരത്തെ സിപിഎം നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →