Tuesday, 11 August 2026
‘Honest storytelling is a powerful means of change
09:43:53 AM IST
National

‘ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് കുറ്റമായി കാണാനാകില്ല’: ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍

ന്യൂസ് ഡെസ്ക് 26 July 2026, 11:45 am
SHARE

ഗംഗാനദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാനാകില്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഗംഗാനദിയിലെ ഹൗസ്‌ബോട്ടിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചെന്നാരോപിച്ച് ഏതാനും മാസം മുൻപ് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ (എൻഎൽഐയു) നടന്ന അഞ്ചാമത് ജസ്റ്റിസ് ജി.പി. സിങ് അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കവെയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഇക്കാര്യം പറഞ്ഞത്. ഗംഗാനദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് വിലക്കുന്ന നിയമമൊന്നും നിലവിലില്ലെന്നും, അത്തരം പ്രവൃത്തിയെ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപ്രകാരം കുറ്റകരമല്ലാത്ത കാര്യങ്ങളുടെ പേരിൽ ആളുകൾ മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട വിഷയമാണെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു. ഇത്തരം കേസുകൾ രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണെന്നും പൊതുസമൂഹം ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

s
ന്യൂസ് ഡെസ്ക്
View all posts →