Thursday, 13 August 2026
‘Honest storytelling is a powerful means of change
06:22:16 PM IST
Kerala

‘കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാനാകും’; അതിവേഗ റെയിൽ പദ്ധതി DMRCയെ ഏൽപ്പിക്കണമെന്ന് ഇ ശ്രീധരൻ

SHARE

അതിവേഗ റെയിൽ പദ്ധതി DMRC യെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി മെട്രോമാൻ ഇ ശ്രീധരൻ. രൂപകൽപ്പന, നിർമാണം, കമ്മീഷനിംഗ് എന്നിവയെല്ലാം DMRC ചെയ്യുമെന്നും കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരന്റെ ആവശ്യം.

ചെലവ് വർധനവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പൊ പദ്ധതി പൂർത്തിയാക്കാമെന്നും ഇ ശ്രീധരൻ പറഞ്ഞു. അതേസമയം ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കും. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ ഉയരില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ഏറ്റവും നല്ല രീതിയില്‍ കേരളത്തില്‍ ചെയ്യാന്‍ കഴിയുന്ന പ്രൊജക്ടായിരിക്കും ഇതെന്നും ഉപസമിതി ചൂണ്ടിക്കാട്ടുന്നു.

ഇ ശ്രീധരന്‍ നല്‍കിയിരിക്കുന്ന പ്രൊപ്പോസല്‍ പ്രകാരം തുരങ്കപാത വരുന്നത് പൂജപ്പുര മുതല്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ 20 കിലോമീറ്ററായിരിക്കും. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തുന്നു. പദ്ധതിയുമായി മുന്നോട്ടപോകാമെന്നും ഉപസമിതി പറയുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →