Wednesday, 19 August 2026
‘Honest storytelling is a powerful means of change
04:28:00 PM IST
National

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള; ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് കണ്ടെത്തൽ

SHARE

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള സംബന്ധിച്ച് ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ട്രസ്റ്റ് അംഗങ്ങള്‍ കേസില്‍ പ്രതിയായ അവിനാഷ് ശുക്ലയുടെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭാവന കൊള്ളക്കേസിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന നിലപാടിലാണ് അയോധ്യയിലെ അഭിഭാഷകര്‍ സംഭാവന ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും പരാമര്‍ശിക്കും.

അതിനിടെ, അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അയോധ്യയിലെ അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകര്‍ ഇന്ന് യോഗം ചേരും. അന്തിമ തീരുമാനം യോഗത്തില്‍ എടുക്കും.കൊള്ളയില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കാനാണ് പ്രതേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നലെ പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് എസ്‌ഐടി വിവരം തേടിയിരുന്നു.സംഭാവന തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക് ഉള്ളതായാണ് വിലയിരുത്തല്‍.

അതേസമയം അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്‍പ്പെടെ കാര്‍മ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥനാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →