ബിജെപി സർക്കാരിന്റെ ആസൂത്രിത ആക്രമണം, പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട; ഇ ഡി റെ..
പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെ സിപിഐ എം ശക്തമായി അപലപിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആസൂത്രിത ആക്രമണമാണിതെന്ന് എം എ ബേബി പറഞ്ഞു. ഇത്തരം നടപടികളിലൂടെ പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട എന്നും എം എ ബേബി കൂട്ടിച്ചേർത്തു.
റെയ്ഡിൽ യുഡിഎഫ് സർക്കാരിന്റെ ഇടപെടലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. കേസ് പാർട്ടി രാഷ്ട്രീയമായി നേരിടുമെന്ന് എം എ ബേബി വ്യക്തമാക്കി. രാഷ്ട്രീയമായി സിപിഎമ്മിനും പാർട്ടി പിബി അംഗവും മുൻമുഖ്യമന്ത്രിയായ പിണറായിക്കെതിരായുള്ള ഹീനമായ ആക്രമണമാണ് നടക്കുന്നത്. പിണറായിയെ ലക്ഷ്യം വച്ചാണ് മകളെ ലക്ഷ്യം വക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു.
ഹൈക്കോടതി അന്വേഷണം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം എന്നാണ് പറയുന്നത്. വീണയുടെ സോഫ്റ്റ്‌വെയർ കമ്പനി സി എം ആർ എല്ലിന് നൽകിയ സേവനത്തിന് മാസംതോറും നൽകിയ വേദന അഴിമതിയാണെന്ന് പറഞ്ഞാണ് അന്വേഷണം. വീണ അന്വേഷണത്തോട് പൂർണ്ണമായും സഹകരിച്ച് പോരുകയായിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത പ്രശ്നമില്ല. അന്വേഷണത്തോട് സഹകരിക്കുന്നത് തള്ളിക്കളഞ്ഞുകൊണ്ട് രാഷ്ട്രീയമായി ഗൂഡ ലക്ഷ്യത്തോടുകൂടിയാണ് റെയ്ഡ് നടക്കുന്നതെന്ന് എംഎ ബേബി ആരോപിച്ചു.
‘അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാർ, തീരദേശ ജനത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചു സംസാരിക്കുന്നു’; മുഹമ്മദ് റിയാസ്
അർജുൻ ആയങ്കിയെ കുടുക്കാൻ വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ പാരിതോഷികം നൽകും : രമേശ് ചെന്നിത്തല