ജൂലൈ മാസത്തെ പെൻഷൻ വിതരണം നാളെ മുതല്‍
ന്യൂസ് ഡെസ്ക്
23 July 2026, 4:29 pm
സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്ഷന് നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്ഷന് കിട്ടുക. ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കേര്‍ഷക തൊഴിലാളി പെന്ഷന്, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന്, ഭിന്നശേഷി പെന്ഷന്, വിധവാ പെന്ഷന് എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Read More
മൊബൈൽ ഫോൺ ഉപയോഗം വിലക്കി ‘ഞാൻ കാശിക്ക് പോകുന്നു’ കണ്ണൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടു
ലഹരിക്കെതിരെ ഒരുമിച്ച് ഓടി 500-ലധികം പേർ; ശ്രദ്ധേയമായി ‘RUN Against Drugs’ 5 കി.മീ. മാരത്തൺ
അർജുൻ ആയങ്കിയുമായി സൗഹൃദബന്ധം പുലർത്തിയിരുന്ന 30 പേരെ പൊലീസ് കണ്ടെത്തി; പിന്തുണച്ച് പോസ്റ്റ് ഇട്ടവരും കമന്റ് ഇട്ടവരും ലൈക്കടിച്ചവരും നിരീക്ഷണത്തിൽ!
ന്യൂസ് ഡെസ്ക്
View all posts →