Wednesday, 19 August 2026
‘Honest storytelling is a powerful means of change
04:26:31 PM IST
Kerala

കണ്ടക്ടറുടെ സീറ്റിൽ നിന്ന് മാറാൻ വിസമ്മതിച്ച് യാത്രക്കാരൻ; തർക്കത്തിനിടെ വനിതാ കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോയതോടെ യാത്ര മുടങ്ങി

ന്യൂസ് ഡെസ്ക് 16 July 2026, 12:15 pm
SHARE

കൊച്ചിയിൽ വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയതോടെ യാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ടി. വൈറ്റില ഹബ്ബിൽ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

കലൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. കലൂരിനും വൈറ്റിലയ്ക്കുമിടയിലെ യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്നു. സീറ്റ് ഒഴിയാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ തയ്യാറായില്ല. തുടർന്ന് കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു.

ബസ് വൈറ്റില ഹബ്ബിലെത്തിയ ശേഷം യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതോടെ ബസിന് യാത്ര തുടരാനാകാതെ വന്നതോടെ കെഎസ്ആർടിസി അധികൃതരും പൊലീസും ഇടപെട്ട് മറ്റൊരു ബസ് ക്രമീകരിച്ചു. യാത്രക്കാരെയും കണ്ടക്ടറെയും പുതിയ ബസിലേക്ക് മാറ്റിയതോടെ സർവീസ് പുനരാരംഭിച്ചു. അതേസമയം, തർക്കത്തിന് കാരണമായ യാത്രക്കാരൻ മറ്റൊരു ബസിൽ യാത്ര തുടർന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →