Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:37:49 AM IST
National

‘നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂ, ഇനി ഒരു ചർച്ചയ്ക്കായി ജെ പി നഡ്ഡയുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ഇല്ല’; സൗരവ് ദാസ്

SHARE

നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂ എന്ന് സിജെപി വക്താവ് സൗരവ് ദാസ്. കേന്ദ്രമന്ത്രിമാരുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ചർച്ചയ്ക്കില്ലെന്ന് സൗരവ് ദാസ് പ്രതികരിച്ചു. ചർച്ചക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് വേദി നിർദേശിച്ചിരുന്നു എന്നാൽ കേന്ദ്രം അതിന് തയ്യാറല്ല. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂ. ജെ പി നഡ്ഡയുടെ വീട്ടിലേക്ക് ചർച്ചയ്ക്കായി പോകില്ല. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പൊലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ ഇനി അനുവദിക്കില്ല. ചർച്ചയ്ക്ക് ഇനിയൊരു സാധ്യതയും ഇല്ലെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →