നന്നായി വളര്‍ത്തിയ കുട്ടികള്‍ സമരത്തിന് പോകില്ല, പോവുന്നത് കള്ളുകുടിക്കാന്‍’; ജന്തര്‍ മന്തര്‍ സമരത്തെ അധിക്ഷേപിച്ച സംവിധായകന്‍ എകെ രവീന്ദ്രന് എട്ടിന്റെ പണി; വക്കീല്‍ നോട്ടീസയച്ച് പ്ലസ്ടു വിദ്യാര്‍ഥിനി
ഡൽഹി ജന്തർ മന്തറിൽ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ അപമാനിച്ച സംവിധായകനും ബി.ജെ.പി നേതാവുമായ എകെ രവീന്ദ്രന് എന്ന രവിക്ക് കനത്ത തിരിച്ചടി. സമരത്തിൽ പങ്കെടുക്കുന്നവർ കള്ളുകുടിക്കാനും ഫ്രീ ഫുഡ് കഴിക്കാനുമാണ് പോകുന്നതെന്ന അധിക്ഷേപ പരാമർശത്തിനെതിരെ പ്ലസ് ടു വിദ്യാർഥിനി വക്കീൽ നോട്ടീസ് അയച്ചു. മലയാളിയായ മാളവികയാണ്എകെ രവീന്ദ്രന് നോട്ടീസയച്ചത്.
നോട്ടീസിലെ പ്രധാന ആവശ്യങ്ങൾ:
അധിക്ഷേപം നിറഞ്ഞ വീഡിയോ ഏഴ് ദിവസത്തിനകം സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കണമെന്നും, പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ട് പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. ഇതിന് തയ്യാറായില്ലെങ്കിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും മാളവികയുടെ നോട്ടീസിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് എകെ രവീന്ദ്രന് ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർഥികളെ അപമാനിക്കുന്ന വിവാദ പരാമർശം നടത്തിയത്. “നന്നായി വളർത്തിയെടുത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഡൽഹിയിലെ സമരവേദിയിൽ പോവില്ലെന്നും, ഫ്രീ ഫുഡിനും കള്ളിനും വെള്ളത്തിനും വേണ്ടിയാണ് പലരും അവിടെ കിടന്ന് കറങ്ങുന്നതെന്നുമായിരുന്നു” മേജർ രവിയുടെ കണ്ടെത്തൽ. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഒരു പോരാട്ടത്തെയാണ് ബിജെപി നേതാവ് കൂടിയായ ഇദ്ദേഹം തീർത്തും വിലകുറഞ്ഞ രീതിയിൽ അധിക്ഷേപിച്ചത്.
മാളവികയുടെ വാക്കുകൾ:
ഞാനുമൊരു പ്ലസ് ടു വിദ്യാർഥിനിയാണെന്നും എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണെന്നും മാളവിക പ്രതികരിച്ചു. “പരീക്ഷാ പേപ്പറുകൾ ലീക്കാകുന്നതും വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നതും കേൾക്കുമ്പോൾ ഭയമുണ്ട്. ഈ സമരം ഒരിക്കലും ഒരു തെറ്റായ കാര്യത്തിന് വേണ്ടിയല്ല. ജാതിയോ പൊളിറ്റിക്സോ പ്രചരിപ്പിക്കാനല്ല സമരം. വിദ്യാർഥികൾക്ക് നേരിട്ട അനീതിക്കെതിരെയാണ് പോരാട്ടം. സമരത്തിൽ പങ്കെടുക്കുന്ന 90 ശതമാനവും വിദ്യാർഥികളാണ്. അതിനെ ‘ആന്റി-നാഷണൽ’ ആക്കി മാറ്റാനാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ ശ്രമിക്കുന്നത്,” മാളവിക വ്യക്തമാക്കി.
വിസ്മയ മോഹൻലാലിനെതിരായ പരാമർശം
മുൻപ്, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സംഘപരിവാർ കേന്ദ്രങ്ങൾ അവർക്കെതിരെ കടുത്ത സൈബർ ആക്രമണം നടത്തിയിരുന്നു. വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയബോധമില്ലെന്നും, വിയറ്റ്‌നാമിൽ വളർന്ന അവൾക്ക് തെരുവുപട്ടിയെ തല്ലുന്നത് കാണുമ്പോഴുണ്ടാകുന്ന വികാരം മാത്രമാണ് ഈ പോസ്റ്റിന് പിന്നിലെന്നുമായിരുന്നുഎകെ രവീന്ദ്രന് അന്ന് പരിഹസിച്ചത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് സമരക്കാരെ ഒന്നടങ്കം മദ്യപാനികളാക്കി ചിത്രീകരിച്ച് അദ്ദേഹം രംഗത്തെത്തിയത്. എന്തായാലും പ്ലസ് ടു വിദ്യാർഥിനിയുടെ വക്കീൽ നോട്ടീസോടെ എകെ രവീന്ദ്രന് അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്.
ട്രംപ് ഫുഡ് ട്രക്കില്‍ ഒളിച്ചു ജെറ്റ് വിമാനത്തില്‍ കയറി അമേരിക്കയിലേക്ക് ഓടി; ഇറാന്റെ ഭീഷണിയില്‍ പേടിച്ച് തുര്‍ക്കിയില്‍ നിന്ന് ട്രംപ് ഓടിയ ‘റൂട്ട് മാപ്പ്’
അദാനിക്ക് ആശ്വാസം; ക്രിമിനൽ കുറ്റങ്ങൾ തള്ളി അമേരിക്കൻ കോടതി