‘എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ, അപ്പോ ആലോചിക്കാം’; താൻ ബിഗ് ബോസിലേക്ക് പോയിട്ട് കാര്യമില്ലെന്ന് ധ്യാൻ
ബിഗ് ബോസ് എൻട്രിയെപ്പറ്റി ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. താൻ ബിഗ് ബോസിലേക്ക് പോയിട്ട് കാര്യമില്ലെന്നും പ്രത്യേകിച്ച് കണ്ടന്റ് ഒന്നും കിട്ടില്ലെന്നും ധ്യാൻ പറയുന്നു. ലാലേട്ടന് മടുക്കുമ്പോൾ പകരം ഹോസ്റ്റായി ബിഗ്‌ബോസിലേക്ക് താൻ പോകുമെന്നും തമാശരൂപേണ ധ്യാൻ പറഞ്ഞു. വിവ സിനിമ പ്രൊമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. മുന്‍പ് ഗസ്റ്റ് ആയിട്ടൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷേ പോകാന്‍ പറ്റിയിട്ടില്ല. ലാലേട്ടന്‍ എപ്പോഴെങ്കിലും മാറുമ്പോള്‍ ബിഗ് ബോസ് അവതരിപ്പിക്കാമല്ലോ. എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ. അപ്പോ ആലോചിക്കാം എന്നാണ് ധ്യാൻ പറഞ്ഞത്.
ബിഗ് ബോസിൽ പോകുമോന്ന അവതാരകന്റെ ചോദ്യത്തിന്, ഇല്ല എന്നാണ് ധ്യാൻ മറുപടി നൽകിയത്. തനിക്ക് അത്രയും ദിവസം മാറി നില്‍ക്കാന്‍ പറ്റില്ലെന്നും മാറി നിന്നാല്‍ മലയാള സിനിമ എന്ത് ചെയ്യുമെന്നും ധ്യാൻ ചോദിക്കുന്നു. സമൂഹത്തിന്‍റെ ഒരു ക്രോസ് സെക്ഷനാണ് ബിഗ് ബോസ്. സോഷ്യല്‍ എക്സ്പിരിമെന്‍റ് പോലെ കാണേണ്ട ഒന്ന്. പലതരത്തിലുള്ള സ്വഭാവമുള്ളവരെ വച്ച് നടത്തുന്ന ഒരു സോഷ്യല്‍ എക്സ്പിരിമെന്‍റാണ് ബിഗ് ബോസ്. അങ്ങനെ പ്രത്യേകമായിട്ടൊരു ക്യാരക്ടറൊന്നും എനിക്കില്ല.
ഒന്നിനേയും പ്രതിനിധീകരിക്കുന്നുമില്ല. ഞാന്‍ പോയത് കൊണ്ട് ഇവിടെ ഒരു മാറ്റമോ കണ്ടന്‍റോ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. പ്രശ്നം ഉണ്ടാവുമ്പോള്‍ അടി ഉണ്ടാക്കരുതെന്ന് പറയുന്നൊരാളായി മാറും ചിലപ്പോള്‍. അവിടെ വേണ്ടത് അതല്ല. ഷോ സ്ഥിരമായി കാണുന്നൊരാളാണ് ഞാന്‍. ഓരോരുത്തര്‍ക്കും ഓരോരോ സ്വഭാവം ഉണ്ട്. ആ ക്യാരക്ടര്‍ സ്റ്റഡിയാണ് ഷോ. വലിയൊരു സോഷ്യല്‍ എക്സ്പീരിമെന്‍റാണ് അത്. അതുകൊണ്ടാണല്ലോ നമ്മളത് കാണുന്നതും. വിളിച്ചാല്‍, ഞാന്‍ പോയിട്ട് കാര്യമില്ലാത്തത് കൊണ്ട് പോകില്ല എന്നും ധ്യാൻ പറയുന്നു.
‘ഒരു സ്ത്രീ ആഗ്രഹിക്കുന്നത് കേവലം ലൈംഗികത മാത്രമല്ല, പരസ്പര ബഹുമാനവും ആത്മാഭിമാനവും നൽകുന്ന സുരക്ഷിതമായ ഇടമാണ്’; സൈബർ ആക്രമണങ്ങൾക്ക് മേഘയുടെ മറുപടി
ബിഗ് ബോസ് സ്ക്രിപ്റ്റടോ? പ്രതികരണവുമായി മുൻ മത്സരാർത്ഥി എലീന പടിക്കൽ