ലോകത്തിലെ ഏറ്റവും മികച്ച സഞ്ചാരകേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് ലോണ്‍ലി പ്ലാനെറ്റ്; വിധിയെഴുതിയത് യാത്രകളെ പ്രണയിക്കുന്നവര്‍

വിവിധ വിഭാവങ്ങളിലായി ലോണ്‍ലി പ്ലാനെറ്റ് മഗസീന്‍ ഇന്ത്യയുടെ ട്രാവല്‍ അവാഡ് 2017 ലോകത്തിലെ മികച്ച സഞ്ചാരകേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങള്‍ ഇവയാണ്. തെരഞ്ഞെടുത്തത് യാത്രകളെ ഇഷ്ടപ്പെടുന്ന ലോകസഞ്ചാരികളാണ് എന്നതാണ് ഈ പുരസ്‌കാരത്തിന്റെ ഏറ്റവും വലിയ ബഹുമതി. ലോകസഞ്ചാരികള്‍ യാത്ര ചെയ്യാന്‍ കൊതിക്കുന്ന ലോകത്തിലെ മികച്ച സഞ്ചാരകേന്ദ്രങ്ങള്‍ ഇവ.

 

1. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ കള്‍ച്ചര്‍ : ജപ്പാന്‍

ലോകത്ത് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ തങ്ങളുടെ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന രാജ്യമാണ് ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാൻ. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ കള്‍ച്ചര്‍ എന്ന സ്ഥാനവും ജപ്പാന് സ്വന്തം.

 

2. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ ആഡ്വെന്‍ചര്‍ : ന്യൂസിലാന്റ്

മനോഹരമായ മലകളും താഴ്‌വാരകളും നിറഞ്ഞ പ്രദേശമായ ന്യൂസിലാന്റാണ് ലോകത്തിലെ മികച്ച ആഡ്വെന്‍ചര്‍ ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത്. സാഹസിക കേളി പറ്റിയ ലോകത്തിലെ മികച്ച ഇടമാണിത്.

3. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ വാല്യൂ : മലേഷ്യ

മലേഷ്യയാണ് പ്രശസ്ത ട്രാവല്‍ മാഗസിന്‍ ലോണ്‍സി പ്ലാനെറ്റ് ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ വാല്യൂ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

4. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ റൊമാന്‍സ് : ഓസ്ട്രിയ

ലോക സഞ്ചാരികളായ പ്രണയികളുടെ പറുദീസയായി തെരഞ്ഞെടുക്കപ്പെട്ടത് പ്രകൃതിയുടെ ഏല്ലാ വശ്യമനോഹരതയും പകര്‍ത്തി വെച്ച ഓസ്ട്രിയയാണ്.

5. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ വൈല്‍ഡ് ലൈഫ് : സൗത്ത് ആഫ്രിക്ക

ലോകത്തിലെ എക്കാലത്തെയും മികച്ച വൈല്‍ ലൈഫ് ഡെസ്റ്റിനേഷനാണ് സൗത്ത് ആഫ്രിക്ക. വന്യമൃഗങ്ങള്‍ക്ക് നടുവില്‍ കാടിനെ അറിയുന്നവര്‍ക്കൊപ്പം വാഹനങ്ങളിലും ആന പുറത്തുമായി കാഴ്ചള്‍ കണ്ട് ഒരു യാത്ര.

6. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ ഷോപ്പിംങ് : യുഎസ്എ

ഷോപിംങ് ഇഷ്ടപ്പെട്ടുന്ന ലോക സഞ്ചാരികളുടെ ഇഷ്ട ഇടമാണ് യുഎസ്എ. വൈവിധ്യവും വില കുറവും ഒരേ കുടക്കീഴില്‍ ലഭിക്കുന്ന ഇടം.

7. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രിങ്ക് : സ്‌പെയിന്‍

പര്‍വ്വത ശിഖിരങ്ങളില്‍ നിന്നുള്ള സണ്‍ സെബാസിയന്റെ പ്രകൃതിദൃശ്യം സഞ്ചാരികള്‍ക്ക് മതിയാവോള്ളം ആസ്വദിക്കാം. ഒപ്പം മനസ്സ് നിറയുവോളം രുചികരമായ ഭക്ഷണവും കഴിക്കാം. മനോഹര കാഴ്ച സമ്മാനിക്കുന്ന സ്‌പെയിന്‍ നഗരം ഭക്ഷണപ്രിയര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്.

8. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ റിലാക്സേഷന്‍ : തായ്‌ലാന്റ്

മനസ്സ് ഒന്ന് ശാന്തമാകാന്‍ യാത്ര പോകാന്‍ പറ്റിയ ഇടമാണ് തായ്‌ലാന്റ്. ലോകത്തിലെ മികച്ച റിലാക്സേഷന്‍ ഡെസ്റ്റിനേഷനായി തെരഞ്ഞെടുക്കപ്പെട്ടത് യുണൈറ്റഡ് തായ്‌ലാന്റാണ്.

9. ബെസ്റ്റ് ഫാമിലി ഡെസ്റ്റിനേഷന്‍ : സിങ്കപ്പൂര്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണം എന്ന് ഏവരും കൊതിക്കുന്ന ഇടം. കാഴ്ചകളുടെ മഹാപ്രവാഹം ഒരുക്കിവെച്ചിരിക്കുന്ന സിങ്കപൂര്‍ നഗരം കുടുംബത്തിനൊന്നിച്ച് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്.

10. ബെസ്റ്റ് ഇമര്‍ജന്‍സ് ഡെസ്റ്റിനേഷന്‍ : ഐസ്ലാന്‍ഡ്

ലോകത്ത് ഏറ്റവും രസകരമായി ആളുകള്‍ ജീവിക്കുന്ന രാജ്യം ഐസ്ലാന്‍ഡ് ആണ്. ഇവിടുത്തെ പ്രകൃതി സമ്മാനിക്കുന്ന മനോഹരമായ കാഴ്ചകള്‍ സഞ്ചാരികള്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്‍ക്കുന്നതാണ്.

11. ബെസ്റ്റ് ഇന്‍ഡല്‍ജന്‍സ് ഡെസ്റ്റിനേഷന്‍ : ഫ്രാന്‍സ്‌