‘പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ല’; വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി ഡിസിപി
ന്യൂസ് ഡെസ്ക്
29 July 2026, 9:11 am
സിജെപി മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി. പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ. ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ജനറൽ ഡയറി എൻട്രിയിൽ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഡിസിപിയുടെ നിർദേശത്തെ തുടർന്ന് എന്നായിരുന്നു രേഖപ്പെടുത്തൽ. ആർഎഎഫ് പെല്ലറ്റ് ഗൺ 2 റൗണ്ട് പ്രയോഗിച്ചതായാണ് സി ആർ പി എഫ് കണ്ടെത്തൽ. വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് 55 നോൺ-ഇലക്ട്രിക് ഷെല്ലുകളും, 15 ഇലക്ട്രിക് ഷെല്ലുകളും, 5 കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതായും തെളിഞ്ഞിരുന്നു.
Read More
പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ; അമിത് ഷാ സഭയിലെത്തി മറുപടി പറയുമെന്ന് കിരൺ റിജിജു
‘മൂന്ന് ദിവസം അബുദാബിയില്‍ താമസിക്കണം’; ഇന്ത്യക്കാർക്ക് 20000 സൗജന്യ വിസ പ്രഖ്യാപിച്ച് അബുദാബി ടൂറിസം അതോറിറ്റി
‘മോഷ്ടാക്കളെ ഭയന്ന് കർഷകൻ കൃഷിയിടത്തില്‍ കുഴിച്ചിട്ടത് 5 ലക്ഷം രൂപ, പിന്നീട് സ്ഥലം മറന്നുപോയി’; ഒരു വര്‍ഷത്തിന് ശേഷം കണ്ട കാഴ്ച നെഞ്ചുതകര്ക്കുന്നത്
ന്യൂസ് ഡെസ്ക്
View all posts →