Tuesday, 11 August 2026
‘Honest storytelling is a powerful means of change
04:44:57 PM IST
National

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ തീരുമാനം നാളെ ഉച്ചയോടെ

SHARE

ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ നാളെ ഉച്ചയോടെ തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതായി സമരപ്രതിനിധികൾ അറിയിച്ചു.

മന്ത്രി രാജിവെക്കുകയോ സ്ഥാനത്ത് നിന്ന് നീക്കുകയോ വേണമെന്ന ആവശ്യമാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. ഈ ആവശ്യം സർക്കാർ അംഗീകരിക്കാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്നും വിദ്യാർഥികൾ അറിയിച്ചു. ഇന്ന് നടന്ന രണ്ടാംവട്ട ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജെപി പ്രതിനിധികൾ.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ പിൻവലിക്കുക എതുടങ്ങിയ ആവശ്യങ്ങളാണ് പ്രതിനിധികൾ കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ചത്. 

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ അറിയിച്ചു. എന്നാൽ മറ്റ് രണ്ട് ആവശ്യങ്ങളിലും സർക്കാർ അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് സിജെപി പ്രതിനിധികൾ വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →