വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരണം ഏഴായി; നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി
ന്യൂസ് ഡെസ്ക്
9 July 2026, 2:07 pm
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരണം ഏഴായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശിമുഹമ്മദ് ഇമ്രാൻ, ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിന്റെ മൂന്നാംനാളിൽ, ഒന്നാമത്തെ സോണിൽ നടത്തിയ പരിശോധനയിലാണ് ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. എക്സ്കവേറ്റർ ഓപ്പറേറ്ററാണ് മുഹമ്മദ് ഇമ്രാൻ. മീനാക്ഷിപുഴയിൽ നടത്തിയ തിരച്ചിലിലാണ് എൻജിനീയറായ ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരിയുടെ മൃതദേഹവും കണ്ടെടുത്തത്. കരാർ കമ്പനിയിൽ സർവേയറാണ് അസറുദ്ദീൻ.
Read More
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
₹21,000ന്റെതലമുറ: ജോലിയുണ്ട്, ജീവിതമില്ല
ന്യൂസ് ഡെസ്ക്
View all posts →