Wednesday, 19 August 2026
‘Honest storytelling is a powerful means of change
04:57:21 PM IST
Football

‘ആവേഗത്തില്‍ വൈകാരികമായ തീരുമാനങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല’; ഉടന്‍ വിരമിക്കാനില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

SHARE

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കാനില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു റൊണാൾഡോ. 2016-ലെ യൂറോ കപ്പ് നേട്ടം തനിക്ക് ലോകകപ്പിന് തുല്യമാണെന്നുംആവേഗത്തില്‍ വൈകാരികമായ തീരുമാനങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘ഇങ്ങനെയൊരു തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് മടങ്ങുന്നത് സങ്കടകരമാണ്. ഞാന്‍ പരമാവധി ശ്രമിച്ചു. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. ഇത് എന്റെ അവസാന ലോകകപ്പാണ് എന്നത് ശരിയാണ്, എന്നാല്‍ ഇപ്പോള്‍ എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. ആവേഗത്തില്‍ വൈകാരികമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’- റൊണാള്‍ഡോ പറഞ്ഞു.

തന്റെ അവസാന ലോകകപ്പാണ് ഇതെന്ന് റൊണാള്‍ഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് സ്വപ്നം അസ്തമിച്ചെങ്കിലും, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പെട്ടെന്നൊരു തീരുമാനമെടുത്ത് വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റൊണാള്‍ഡോയുടെ പ്രതികരണം. പെട്ടെന്നൊരു തീരുമാനമെടുക്കില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. അതേസമയം പരിശീലകൻ റോബർട്ടോ മാർട്ടിനസിന് റൊണാള്‍ഡോ നന്ദി അറിയിക്കുകയും ചെയ്തു.

Read More

‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല

s
ന്യൂസ് ഡെസ്ക്
View all posts →