Sunday, 16 August 2026
‘Honest storytelling is a powerful means of change
06:40:36 AM IST
Cricket

അഗ്രസീവ് ആയ കോഹ്‌ലിയുടെ പ്രകടനങ്ങൾ ഇല്ലെങ്കിൽ ക്രിക്കറ്റ് ബോർ ആയി പോകും: അംപയർ അനിൽ ചൗധരി

Jeevan Nanthiyattu 5 August 2026, 7:38 pm
SHARE

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും അഗ്രസീവ് ആയ താരമാണ് വിരാട് കോഹ്ലി. ഇപ്പോഴിതാ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ ഭംഗി അദ്ദേഹത്തിന്റെ അഗ്രസീവ് ശൈലിയാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ അന്താരാഷ്ട അംപയർ അനിൽ ചൗധരി.

ക്രിക്കറ്റിന് അതിന്റെ യഥാര്‍ത്ഥ ആവേശം നിലനിര്‍ത്താന്‍ വിരാടിനെ പോലെയുള്ള ഊര്‍ജ്ജസ്വലരായ താരങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അനില്‍ ചൗധരി പറഞ്ഞു.

‘കുട്ടിക്കാലം മുതലേ വിരാടിന്റെ മത്സരങ്ങളില്‍ ഞാന്‍ അമ്പയര്‍ ചെയ്തിട്ടുള്ളതുകൊണ്ട് അവനെ എനിക്ക് വളരെക്കാലമായി അറിയാം. അവന് ആരോടും യാതൊരുവിധ വിദ്വേഷവുമില്ല. ചിലപ്പോഴൊക്കെ അവന്‍ ആക്രമണോത്സുകത കാണിക്കാറുണ്ട്, എന്നാല്‍ നമ്മള്‍ ചെയ്തത് ശരിയാണെങ്കില്‍ അവൻ അഭിനന്ദിക്കും. ഇത്തരം കളിക്കാര്‍ ഉണ്ടായിരിക്കണം, അല്ലെങ്കില്‍ കളി ബോറടിച്ചുപോകും.’ ചൗധരി പറഞ്ഞു.

Read More

‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം

s
Jeevan Nanthiyattu
View all posts →