Thursday, 13 August 2026
‘Honest storytelling is a powerful means of change
09:14:13 AM IST
Kerala

‘നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ഠ്യം തിരിച്ചടിയായി’; ആഴത്തിൽ തിരുത്തൽ വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി

SHARE

കേരളത്തിലെ അസാധാരണ തിരിച്ചടിയിൽ ആഴത്തിൽ തിരുത്തൽ വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ അംഗങ്ങൾ. നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ഠ്യം തിരിച്ചടിയായെന്ന് വിമർശനം. വർധിച്ചുവരുന്ന അധികാരമോഹം സംഘടന ദൗർബല്യത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശം.

38 പേരാണ് യോഗത്തിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് തോൽവി വിശദമാക്കി എംഎ ബേബി അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലാണ് ചർച്ച നടന്നത്. ഈ ചർച്ചയിലാണ് കേരളത്തിൽ അസാധാരണവും അപ്രതീക്ഷിതവുമായ തിരിച്ചടിയുണ്ടായി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ തിരുത്തൽ വേണമെന്നും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സ്ഥാന മോഹങ്ങൾ നേതാക്കൾക്കുണ്ടെന്നും ഇത് സംഘടനപരമായി ദുർബലപ്പെടുന്നതിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടെന്നും പാർട്ടി തിരുത്തൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി കടന്നുകയറ്റം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, വിവാദവിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങളിൽ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി അതൃപ്തി പരസ്യമാക്കി. നേതാക്കൾ അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറൽ ഏൽക്കാതെ പറയണം. പ്രത്യേകിച്ച് പാർട്ടി തിരിച്ചടി നേരിട്ട ഈ സാഹചര്യത്തിൽ പാർട്ടിയുടെ ഐക്യം ഉയർത്തുന്ന നിലപാടുകൾ പറയണമെന്നും എംഎ ബേബി പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →