Tuesday, 11 August 2026
‘Honest storytelling is a powerful means of change
11:01:51 AM IST
Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമര കുറ്റക്കാരനെന്നു കോടതി; തന്നെ ‘തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ’വെന്ന് ചെന്താമര

ന്യൂസ് ഡെസ്ക് 13 July 2026, 12:00 pm
SHARE

പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ ഇരട്ടകൊലപാതകക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു.

എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു ചെന്താമരയുടെ മറുപടി. തന്നെ തൂക്കി കൊല്ലാൻ വിധിച്ചോളു എന്നും ചെന്താമര പറഞ്ഞു.

2025 ജനുവരി 27-നാണ് അയൽവാസികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് ഈ കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര.

സജിത കാരണം തന്റെ കുടുംബം തകർന്നു എന്നാരോപിച്ചാണ് ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരനെയും അമ്മയെയും ഇയാൾ ആക്രമിച്ചത്. സജിതയുടെ കൊലപാതകത്തിൽ കോടതി നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →