ഹൈക്കോടതിക്ക് മുന്നിൽ വിഷം കഴിച്ചു ആത്മഹത്യാശ്രമം നടത്തി ദമ്പതികൾ; ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി
ന്യൂസ് ഡെസ്ക്
21 July 2026, 10:15 am
ഹൈക്കോടതിക്ക് മുന്നിൽ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കോടതിക്ക് മുന്നിൽ ആംബുലൻസിൽ ആയിരുന്നു ആത്മഹത്യാ ശ്രമം.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ജഡ്ജിക്കുമെതിരെ ആരോപണങ്ങളുന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇവരിൽ നിന്ന് പൊലീസ് കണ്ടെത്തി.
മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ. ആലുവയിലുള്ള ഒരു ജഡ്ജിയുടെ പേരാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read More
റിപ്പോർട്ടർ ടിവിയുടെ കുതിപ്പിൽ അടിതെറ്റി ഏഷ്യാനെറ്റ്; റേറ്റിംഗിലും പരസ്യവരുമാനത്തിലും വൻ ഇടിവ്, മലയാളത്തിലെ ഒന്നാം നമ്പർ ചാനൽ കനത്ത നഷ്ടത്തിലേക്ക്
‘എനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദി’; ഒരു കാരണവശാലും ബിജെപി വിട്ടുപോകില്ലെന്ന് പി സി ജോർജ്
എഴുകുംവയൽ ഇരട്ടക്കൊലപാതകം; അജീഷ് മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം
ന്യൂസ് ഡെസ്ക്
View all posts →