ചരിത്ര ദൗത്യത്തിന് ഒരുങ്ങി ‘വിക്രം-1’, അരിമണിയേക്കാൾ ചെറിയ പ്രതിമകൾ ബഹിരാകാശത്തേക്ക് അയക്കും; വിക്ഷേപണം ജൂലൈ 12നും ആഗസ്റ്റ് നാലിനുമിടയിൽ
രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. സ്കൈറൂട്ട് എയറോ സ്പേസിന്റെ ‘വിക്രം 1’ വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും ആഗസ്റ്റ് നാലിനുമിടയിൽ നടക്കും. മിഷൻ ആഗമനിലൂടെ നാല് പേലോഡുകളാണ് സ്കൈറൂട്ട് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.
ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാർട്ടപ്പ് കോസ്മോവേഴ്സ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് അതിൽ പ്രധാനികൾ. ജർമ്മൻ കമ്പനി ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതികവിദ്യ പരീക്ഷണവും ദൗത്യത്തിൻറെ ഭാഗമാണ്.
ഇതിനു പുറമേ വിക്രം സാരാഭായ്‍യുടെയും സി. വി. രാമന്റെയും ഡോ. എപിജെ അബ്ദുൾ കലാമിന്റെയും ചെറിയ പ്രതിമകളും ബഹാരാകാശത്തേേക്ക് അയക്കുന്നുണ്ട്. അജയ് കുമാർ മട്ടേവാഡയുടെ കലാസൃഷ്ടികളെയാണ് ആദരസൂചകമായി ദൗത്യത്തിൽ ഉൾപ്പെടുത്തിയത്. ഒരു അരിമണിയേക്കാൾ ചെറുതാണ് ശിൽപ്പങ്ങൾ.
‘ഞങ്ങളുടെ ആരുടെയും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവ് വീണയ്ക്കുണ്ട്’; ഒന്നും ഒളിച്ചുവെച്ച് അവർ സ്ഥാപനം തുടങ്ങിയിട്ടില്ല : മുഹമ്മദ് റിയാസ്
വിദേശ പഠനത്തിൽ നിന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലേക്ക്: മാറുന്ന ഇന്ത്യൻ വിദ്യാർത്ഥി മനോഭാവം