Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:02:51 AM IST
Kerala

നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ 12 കോടി രൂപയ്ക്കു കണക്കില്ലെന്ന് കണ്ടെത്തൽ; ബിജെപിയിൽ വിവാദം

SHARE

തിരഞ്ഞെടുപ്പിന് വേണ്ടി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ 12 കോടി രൂപയ്ക്കു കണക്കില്ലെന്ന് കണ്ടെത്തൽ. ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണു ക്രമക്കേടുകൾ കണ്ടെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ബിജെപിയിൽ വിവാദം കനക്കുകയാണ്.

അതേസമയം സംസ്ഥാന നേതാക്കൾ ആരോപണങ്ങൾ നിഷേധിച്ചു. ഓഡിറ്റ് നടത്തിയ സംഘം സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. അവർ ചില വിവരങ്ങൾ അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. പണം തിരിച്ചുപിടിക്കാൻ നിർദേശം നൽകിയെങ്കിലും നേതാക്കൾ അതു സ്‌ഥിരീകരിച്ചിട്ടില്ല.

ഫണ്ട് തിരിമറിയിൽ നേതാക്കൾക്കെതിരെ നടപടിയെടുത്തെന്ന പ്രചാരണം തെറ്റാണെന്നു പാർട്ടി സംസ്‌ഥാന നേതാക്കൾ പറഞ്ഞു. പാർട്ടിക്കെതിരെ ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നു. രാജീവ് ചന്ദ്രശേഖർ വിദേശ യാത്രയിലാണ്. അദ്ദേഹം എത്തിയശേഷം വിശദമായ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു. അതേസമയം സംഭവത്തിൽ നടപടിക്കൊരുങ്ങുകായാണ് നേതൃത്വം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →