Wednesday, 19 August 2026
‘Honest storytelling is a powerful means of change
12:25:48 PM IST
National

സിജെപി സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ ജന്തർ മന്തറിൽ; സമരമുഖത്ത് വിഡി സതീശനും, കൈകൾ കെട്ടി പ്രതിഷേധിക്കുന്നു

SHARE

സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിൽ. പ്രതിഷേധക്കാരോട് രാഹുൽ ഗാന്ധി സംസാരിച്ചു. സമരപന്തലിൽ പ്രതിഷേധക്കാർക്കൊപ്പമിരുന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും മുദ്രവാക്യം വിളിച്ചു. കെസി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും ജന്തർ മന്തറിലെത്തിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി വി ഡി സതീശനും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കെ സി വേണുഗോപാൽ തുടങ്ങിയവരും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ആഭ്യന്തര മന്ത്രിയും രാജി വെക്കണം എന്നാണ് ആവശ്യം. കൈകൾ കെട്ടി പ്രതിഷേധിക്കുന്നു. കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →