പ്രധാനമന്ത്രിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് നൽകിയ പരാതിയിലാണ് കേസ്. കോഴിക്കോട് സൈബർ പൊലീസിനാണ് കേസ് നൽകിയത്. അതേസമയം ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. തൻ്റെ പരാമർശത്തിന് പിന്നാലെ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഭീഷണി കോളുകൾ ലഭിച്ചതായും ജാൻമണി ദാസ് പറഞ്ഞു. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല.ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്. എല്ലാവരെയും ഞാൻ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു ജാൻമണി ദാസ് പറഞ്ഞു.
‘സംസ്ഥാനത്ത് യുവാക്കളിൽ എച്ച്ഐവി ബാധ വർധിക്കുന്നു’; ഡേറ്റിംഗ് ആപ്പുകളും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും ഉയർത്തുന്ന ആശങ്ക
‘അഹങ്കാരത്തിന് കയ്യും കാലും വെച്ച നിലയിലാണ് മന്ത്രിമാർ, തീരദേശ ജനത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചു സംസാരിക്കുന്നു’; മുഹമ്മദ് റിയാസ്