Tuesday, 11 August 2026
‘Honest storytelling is a powerful means of change
10:38:47 AM IST
Kerala

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛൻ അടക്കം ഏഴ് പേർക്കെതിരെ കേസ്

Meghna Dasan 6 August 2026, 11:50 am
SHARE

പത്തനംതിട്ടയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ അച്ഛൻ ഉൾപ്പെടെ ഏഴു പേർ പീഡിപ്പിച്ചതായി പരാതി. ഏഴു പേരും കേസിൽ പ്രതികളാണ്. രണ്ടുപേരെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും കുടുബവും താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതെന്ന് കുട്ടി വെളിപ്പെടുത്തി. സഹപാഠികളോടാണ് താൻ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പെൺകുട്ടി പങ്കുവെച്ചത്. തുടർന്ന് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തിരമാണ് പൊലീസിന് മുന്നിൽ വിവരം എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ലൈംഗികചൂഷണങ്ങൾ വ്യത്യസ്ത സമയത്ത് നടന്നതിനാൽ ഏഴ് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടിയുടെ അച്ഛൻ കഴിഞ്ഞ മാസമാണ് വിദേശത്തേക്ക് പോയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നതായാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. കേസിലെ ഒരു പ്രതി മരിച്ചു പോയതായും വിവരമുണ്ട്.

Read More
s
Meghna Dasan
View all posts →