Wednesday, 19 August 2026
‘Honest storytelling is a powerful means of change
04:26:27 PM IST
Kerala

അടിച്ചാൽ 30 കോടി! ടിക്കറ്റ് വിലയിൽ മാറ്റമില്ല; തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ

SHARE

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തിറക്കി. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമായ 30 കോടി രൂപയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം വരെ ഒന്നാം സമ്മാനമായി 25 കോടി രൂപയായിരുന്നു നൽകിയിരുന്നത്. തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിൽപ്പന തിങ്കളാഴ്ച ആരംഭിക്കും. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ് നടക്കുക.

രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. തിരുവോണം ബമ്പർ ടിക്കറ്റിന്റെ വില 500 രൂപയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →