പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച് സഹപാഠികൾ; പ്രതികളിലൊരാൾ പെൺകുട്ടി, സംഭവം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ
ന്യൂസ് ഡെസ്ക്
4 July 2026, 10:50 am
പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച് സഹപാഠികൾ. പ്രതികളിലൊരാൾ പെൺകുട്ടിയാണ്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. സ്കൂളിന് സമീപത്ത് വെച്ചും, പ്രതികളിലൊരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് മൊഴി. സ്കൂളിന് പുറത്ത് നിന്നുള്ളവരും പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞു. പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലവിൽ സംഭവത്തിൽ പൊലീസ് രണ്ട് എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11 പ്രതികളിൽ 6 പേരും പ്രായപൂർത്തിയാകാത്തവരാണ്.
Read More
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി
വിജയ്യുടെ ‘പ്രിയപ്പെട്ട’ തൃഷ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കപ്പെടുക?’; അധിക്ഷേപ പരാമർശവുമായി AIADMK നേതാവ്
ന്യൂസ് ഡെസ്ക്
View all posts →