Tuesday, 11 August 2026
‘Honest storytelling is a powerful means of change
10:10:04 AM IST
Kerala

വൈറ്റിലയിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം; വടിവാൾ ആക്രമണത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്

SHARE

വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. സംഘർഷം വടിവാൾ ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു.

തൃപ്പൂണിത്തുറ- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘അതുല്യ’ ബസിലെയും ചേർത്തല-കലൂർ റൂട്ടിലെ ‘സുൽത്താൻ’ ബസിലെയും ജീവനക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്.
പാർക്കിങ്ങിനെയും സർവീസ് സമയക്രമത്തെച്ചൊല്ലിയും ഇരുവിഭാഗങ്ങളും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ അതുല്യ ബസിലെ ജീവനക്കാരൻ വടിവാളുമായി സുൽത്താൻ ബസിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ആക്രമണത്തിൽ ഡ്രൈവർ മുഹമ്മദ് മുക്താറിനും കണ്ടക്ടർ അൽത്താഫിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

s
ന്യൂസ് ഡെസ്ക്
View all posts →