Thursday, 13 August 2026
‘Honest storytelling is a powerful means of change
08:24:09 AM IST
National

‘രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്, ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രക്ഷോഭം തുടരും’; നിരാഹാരം അവസാനിപ്പിക്കാൻ സോനം വാങ്ചുകിനോട് അഭ്യർത്ഥിച്ച് സിജെപി

SHARE

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കുമായി സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സിജെപി നേതൃത്വം. രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും കൂടുതൽ അപകടത്തിലാക്കാൻ കഴിയാത്തത്ര വിലപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവൻ എന്നും സിജെപി പറഞ്ഞു.

വാങ്ചുകിന്റെ ത്യാഗം രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് പ്രചോദനമായിട്ടുണ്ടെന്നും. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ തുടരുമെന്നും അദ്ദേഹത്തിന് ഉറപ്പ് നൽകി. ‘വളരെ ബഹുമാനത്തോടും നന്ദിയോടും കൂടി, ദയവായി നിങ്ങളുടെ നിരാഹാരം അവസാനിപ്പിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ത്യാഗം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രചോദനമായി’ വാങ്ചുകിനെ അഭിസംബോധന ചെയ്ത ഒരു പൊതു കത്തിൽ പറയുന്നു.

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ 25 ദിവസമായി വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്.

മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുക, പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ കൊണ്ടുവരിക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് ജൂൺ 28ന് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ വാങ്ചുക്ക് പങ്കുചേർന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →