‘ധൂർത്തു പുത്രനായി ചരിത്രം രേഖപ്പെടുത്തും’; കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് തോമസ് ഐസക്കെന്ന് ചെറിയാൻ ഫിലിപ്പ്
കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് മുൻ ധനമന്ത്രി തോമസ് ഐസക്ക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വരവ് അറിയാതെ ചെലവിടുകയും കടം വാങ്ങി മുടിയുകയും കേരളത്തിൻ്റെ സമ്പദ്ഘടന കുളംതോണ്ടുകയും ചെയ്ത ധൂർത്തു പുത്രനായി തോമസ് ഐസക്കിനെ ചരിത്രം രേഖപ്പെടുത്തുമെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. തോമസ് ഐസക്കിൻ്റെ യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്മെൻ്റ് ആണ് ഭീകരമായ കടക്കെണിയുണ്ടാക്കിയതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
തോമസ് ഐസക്കിൻ്റെ വികലമായ സാമ്പത്തിക നയം കെ എൻ ബാലഗോപാൽ അതേപടി തുടരുകയാണ് ചെയ്തതെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. കൊള്ള പലിശയ്ക്ക് രാജ്യത്തിനു പുറത്തു നിന്നും മസാല ബോണ്ടു വഴി വരെ കടം വാങ്ങിയ കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സിഎജി താക്കീത് മറികടന്ന് ബജറ്റിനു പുറത്തു നിന്നും കടം വാങ്ങിയ കിഫ്ബിയുടെ സാമ്പത്തിക ബാദ്ധ്യത ഭീമമാണ് എന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു.
പ്രത്യുല്പാദനപരമല്ലാത്ത ഒരു വരുമാനവും കിട്ടാത്ത മേഖലകളിലാണ് ഒരു ആസൂത്രണവുമില്ലാതെ കോടികൾ വലിച്ചെറിഞ്ഞത്. ലൈഫ് ഭവന പദ്ധതിയ്ക്ക് മുടക്കിയ പണത്തിൻ്റെ സിംഹഭാഗവും ഹഡ്കോയിൽ നിന്നുള്ള കടമാണ്. ഈ കടം അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പുതിയ വികസന പദ്ധതികൾക്കു ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സംസ്ഥാന സർക്കാരിന് കടം കിട്ടാത്ത ദുരവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
‘മുട്ടുവേദനയ്ക്ക് ആമവാതത്തിന്റെ മരുന്ന് നൽകി, വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി’; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പരാതി
‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’, ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്നാട് ദേവസ്വം വകുപ്പ്; വിഐപി സന്ദർശനങ്ങൾക്കും കർശന നിയന്ത്രണം