കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ച് കേന്ദ്രം; ഹൈസ്പീഡ് റയിൽ പദ്ധതിയും നടപ്പാക്കില്ല
ന്യൂസ് ഡെസ്ക്
3 August 2026, 4:12 pm
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. സിൽവർ ലൈൻ പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചു. 2026 ജൂലൈ 31-ന് രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്.
രാജ്യത്ത് നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും ഇതുവരെ സർക്കാർ പ്രഖ്യാപിച്ചവയും ഭാവി ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്. പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റു ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതിയുമായും ഇ. ശ്രീധരൻ വിഭാവനം ചെയ്ത ഹൈസ്പീഡ് റെയിൽ പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന് കേരള സർക്കാർ നിലപാടെടുത്തതായും ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി സഭയെ അറിയിച്ചു.
Read More
അദാനിക്ക് ആശ്വാസം; ക്രിമിനൽ കുറ്റങ്ങൾ തള്ളി അമേരിക്കൻ കോടതി
‘ആർ.എസ്.എസിനെയും വി.എച്ച്.പിയെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കണം’; കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രിമാർക്ക് കത്തുമായി മുൻ ആർ.എസ്.എസ് പ്രചാരക്
മൊബൈൽ ഫോൺ ഉപയോഗം വിലക്കി ‘ഞാൻ കാശിക്ക് പോകുന്നു’ കണ്ണൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടു
ന്യൂസ് ഡെസ്ക്
View all posts →