Wednesday, 9 September 2026
‘Honest storytelling is a powerful means of change
07:46:01 AM IST
National

എൻടിഎയിൽ സൂക്ഷ വീഴ്ച്ചയുണ്ടായെന്ന് സിബിഐ കുറ്റപത്രം; എൻടിഎ പിരിച്ചുവിടണമെന്ന് സിജെപി, നീറ്റ് ഉൾപ്പെടെ എല്ലാ ചോദ്യപേപ്പർ ചോർച്ചയും അന്വേഷിക്കണമെന്നും ആവശ്യം

ന്യൂസ് ഡെസ്ക് 8 August 2026, 9:30 am
SHARE

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി രംഗത്ത്. ​2024, 2025 വർഷങ്ങളിലെ നീറ്റ് ഉൾപ്പെടെ എല്ലാ ചോദ്യപേപ്പർ ചോർച്ചയും അന്വേഷിക്കണമെന്നും സിജെപി ആവശ്യമുയർത്തി.​ സ്ഥിരം സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സിജെപി നേതാവ് അശുതോഷ് റാങ്ക ആവശ്യപ്പെട്ടു.

പരീക്ഷാ നടത്തിപ്പിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സിജെപി ആവശ്യപ്പെട്ടു. എൻടിഎയിൽ സൂക്ഷ വീഴ്ച്ചയുണ്ടായി എന്നായിരുന്നു സിബിഐ കുറ്റപത്രം.‌ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കണ്ണികൾ കേരളത്തിലും എന്ന് കണ്ടെത്തൽ. സിബിഐ ഡൽഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്.

പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ചോദ്യപേപ്പർ എത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ഹിതേഷ് കുമാറിന് ചോർത്തിയ ചോദ്യപ്പേപ്പറിന്റെ പിഡിഎഫ് കോപ്പി ലഭിച്ചു. രാജസ്ഥാൻ സിക്കർ സ്വദേശിയും ഹിതേഷിന്റെ റൂംമേറ്റുമായ ലക്ഷയ് രാജ് വഴിയാണ് ചോദ്യപ്പേപ്പർ ലഭിച്ചത്. കൈമാറ്റം നടത്തിയതിന് പിന്നാലെ വാട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാൻ ലക്ഷയ് രാജ് ശ്രമിച്ചതായി സിബിഐ കണ്ടെത്തി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →