Tuesday, 11 August 2026
‘Honest storytelling is a powerful means of change
05:14:37 PM IST
Kerala

‘ക്രിയാത്മകമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാകണം’; സിജെപി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ

SHARE

ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ രംഗത്ത്. ക്രിയാത്മകമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാകണമെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിബിസിഐ പറഞ്ഞു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായെന്നും സിബിസിഐ കുറ്റപ്പെടുത്തി. പരീക്ഷാക്രമക്കടിൽ ഇന്നലെ ഡൽഹിയെ സ്തംഭിപ്പിച്ചായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം. ആവശ്യങ്ങൾ പരിഗണിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി. പൊലീസ് നടപടിയിൽ 120 ഓളം പേർക്കാണ് പരുക്കേറ്റത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമാണ്.പ്രതിഷേധത്തിൽ ഇതുവരെ അഞ്ച് FIR-കളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരുക്കേറ്റെന്നാണ് സർക്കാർ വാദം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →