‘രാഷ്ട്രീയക്കാരും പത്രക്കാരുമറിയാന്; തായലന്റില്‍ ഒരു നേതാവും ഗുഹാമുഖത്തില്ല,ഒരു ലേഖകനും കുട്ടികളുടെ വായില്‍ മൈക്ക് തിരുകുന്നുമില്ല’
മുരളി തുമ്മാരുകുടി
വെങ്ങോലയില്‍ എന്റെ വീടിനും ഞാന്‍ ഒന്നാം ക്ളാസില്‍ പഠിച്ച സ്കൂളിനുമിടയില്‍ ഒരു തോടുണ്ട്. മഴക്കാലത്ത് അത് നിറയും. അധികം വീതിയില്ലാത്ത അതിന്റെ വരമ്പിലൂടെ നടന്നു വേണം സ്കൂളില്‍ പോകാന്‍. ചിലപ്പോള്‍ കുട്ടികള്‍ വെള്ളത്തില്‍ വീഴും, പലപ്പോഴും അവരുടെ പുസ്തകങ്ങളും. നീന്തല്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ അക്കാലത്ത് ധൈര്യമായി...
മനുഷ്യാവകാശത്തിന്റെ മറവിൽ ജോസഫ് മാഷില്‍ നിന്ന് അഭിമന്യുവിലേക്ക്
അന്‍വര്‍ ശെരീഫ്
ആഗോളതലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ദേശീയ തലത്തില്‍ സിമിയും വെളളവും വളവും സ്വീകരിക്കുന്ന സ്രോതസുകളില്‍ നിന്ന് രൂപം പ്രാപിച്ച എന്‍.ഡി.എഫും ശിഖരങ്ങളായി വളര്‍ന്ന എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഇരുട്ടിന്റെ മറവില്‍ വീണ്ടും കഠാര മൂര്‍ച്ച കൂട്ടുകയാണിപ്പോള്‍. സമുദായത്തെ ശാക്തീകരിക്കാന്‍ സംഘ്പരിവാരിനെതിരെയുള്ള പോരാട്ടം എന്ന മുദ്രാവാക്യത്തിലൂടെ രംഗത്തു...
കുമ്പസാരക്കൂട്ടിലെ പുരോഹിതന് മനുഷ്യനല്ല; ഏറ്റുപറയുന്നത് മുതലാക്കുകയാണ് വൈദികര്‍
സിസ്റ്റര്‍ ജെസ്മി
കത്തോലിക്കാ സഭയില്‍ ആണ് മേല്‍ക്കോയ്മയാണ് നിലനില്‍ക്കുന്നതെന്നതിനാല്‍ കന്യാസ്ത്രീകള്‍ കുമ്പസാരം കേള്‍ക്കാന്‍ സഭ അനുവദിക്കില്ല. വിശ്വാസിയായ കുടുംബിനിയുടെ കുമ്പസാര രഹസ്യങ്ങള്‍ ഉപയോഗിച്ച് വൈദികര്‍ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന വാര്‍ത്തയടക്കം പല കാര്യങ്ങളും പുറത്തു വരുമ്പോള്‍ പത്തു വര്‍ഷം മുന്‍പ് എഴുതിയ 'ആമേന്‍'എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പലതും യാഥാര്‍ത്ഥ്യമാകുകയാണ്. പത്തു വര്‍ഷം...
ചാനല്‍ക്കിളികള്‍ കരയാറില്ല
സെബാസ്റ്റ്യൻ പോൾ
ആദമിന്റെ സന്തതികള്‍ മാത്രമല്ല ചാനലുകളും ഉത്ഭവപാപത്തോടെ പിറവിയെടുക്കും. കൊച്ചിയിലെ കഫര്‍നാം എന്ന അഗതിമന്ദിരത്തിനെതിരെയുള്ള വാര്‍ത്തയായിരുന്നു മാതൃഭൂമി ന്യൂസിന്റെ ഉദ്ഘാടനവിഭവം. മനുഷ്യത്വമില്ലാത്ത കാപട്യത്തില്‍നിന്ന് ആ ചാനലിന് വിമുക്തമാകാന്‍ കഴിയുന്നില്ലെതിനു തെളിവായി മാതു സജി അവതരിപ്പിച്ച നമ്മളറിയണം എന്ന പരിപാടി.
സ്മൃതിയുടെ ശിക്ഷണത്തിലാണ് മാതുവിന്റെ അരങ്ങേറ്റം എന്ന് ആ പരിപാടി...
കശ്മീരിനെ കുരുതിക്കളമാക്കി ബിജെപി കൈയൊഴിഞ്ഞു, നഷ്ടം പിഡിപിയ്ക്ക്
വിത്സണ് വര്‍ഗീസ്
രാജ്യതാത്പര്യം മുന്‍നിര്‍ത്തി സഖ്യമവസാനിപ്പിച്ചുവെന്നാണ് പിഡിപിയുമായുള്ള ബന്ധം വിച്ഛേദിച്ചു കൊണ്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കിയത്. മുമ്പ്, 2015 ല്‍ മെഹബൂബ മുഫ്തിയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി കാരണമായി പറഞ്ഞതും രാജ്യതാത്പര്യമായിരുന്നു. ബിജെപി അവകാശപ്പെടുന്ന ഈ രാജ്യതാത്പര്യം വരുന്ന പൊതുതിരഞ്ഞെടുപ്പല്ലാതെ മറ്റൊന്നുമല്ല. മുമ്പൊരിക്കലുമില്ലാത്തവിധം കലാപകലുഷിതമായ...
ലോകം മറ്റൊരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍…
ജോർജ് ജോസഫ്
ആഗോള ബിസിനസ് രംഗത്ത് ആശങ്കകൾ ശക്തമാക്കി ലോകം മറ്റൊരു വ്യാപാരയുദ്ധത്തിലേക്ക്. പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതു മുതല്‍ അത്തരം ഒരാശങ്ക നിലനില്‍ക്കുന്നതാണെങ്കിലും വ്യാപാര യുദ്ധം മറനീക്കി പുറത്ത് വന്നത് അമേരിക്കയുടെ പുതിയ പ്രഖ്യാപനത്തോടെയാണ്. യൂറോപ്പില്‍ നിന്നുള്ള സ്റ്റീലിന്റേയും അലുമിനിയത്തിന്റേയും ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തികൊണ്ടാണ് ട്രംപ്...
ശത്രുവിന്റെ ശത്രു മിത്രം ; കെജ്രിവാളിന്റെ അവകാശ സമരത്തോട് തോള് ചേര്‍ന്ന് പ്രതിപക്ഷം
ആര്യ പത്മ
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മൂല്യച്യുതിയെ വെല്ലുവിളിച്ച് ജനാധിപത്യപരമായ ബദല്‍ ഇടം എന്ന രീതിയിലാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും അവകാശ സംരക്ഷണത്തിനായി പൗരന്മാര് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ഇന്ത്യയിലെന്ന് ഉറക്കെ പറഞ്ഞ, അഭ്യസ്ഥ വിദ്യരും ജനാധിപത്യവാദികളുമായ കുറച്ചുപേരുടെ...
ആളില്ലാ കക്ഷികള്‍ക്ക് നട്ടെല്ല് പണയപ്പെടുത്തുന്നവര്‍; വീരനും മാണിക്കും മുന്നില്‍ തോല്‍ക്കുന്ന ഇടതും വലതും
സാന്‍ കൈലാസ്
കേരളത്തിലെ കോണ്‍ഗ്രസ് പൂര്‍ണമായും ഉമ്മന്‍ചാണ്ടിയുടെ കൈപിടിയിലാവുകയാണ്. കെ കരുണാകരന് ഒഴിഞ്ഞു പോയതിനു ശേഷം ശിഥിലമായ ' ഐ ' ഗ്രൂപ്പും, വെളളം കോരാനും വിറകുവെട്ടാനും ആളെ ഏല്‍പ്പിച്ച് ഗ്രൂപ്പ് തലവനായി വിലസി സ്ഥാനമാനങ്ങള്‍ അടിച്ചെടുക്കുന്ന എ കെ ആന്റണിയുടെ 'എ' ഗ്രൂപ്പും കേരളാ രാഷ്ട്രീയത്തില്‍ തീര്‍ത്തും...
പ്ലാസ്റ്റിക് ഗ്രഹമായി മാറുന്ന ഭൂമി
ഡോ. ജോസ് ജോസഫ്
ആധുനിക സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വലിച്ചെറിയല്‍ സംസ്കാരത്തെക്കുറിച്ച് ലോകത്തിന് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് അമേരിക്കന്‍ സാമൂഹിക ചിന്തകനായിരുന്ന ആല്വിന് ടോഫ്ളറായിരുന്നു. ടോഫ്ളര്‍ 1970ല്‍ പ്രസിദ്ധീകരിച്ച 'ഫ്യൂച്ചര്‍ ഷോക്ക്' എന്ന പുസ്തകം അമേരിക്കന്‍ സമൂഹം പുതുമ നശിച്ച ഏതു ഉത്പന്നവും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന 'വലിച്ചെറിയല്‍ സമൂഹമായി'...
നിപ്പ: ഇനിയൊരു തിര എത്തും മുന്‍പേ…
മുരളി തുമ്മാരുകുടി
നാട്ടില്‍ നിന്ന് വന്നിട്ട് ഒരാഴ്ചയായെങ്കിലും ഇന്നലെയാണ് തിരക്ക് അല്പം കുറഞ്ഞത്. അപ്പോഴാണ് നിപ്പയുടെ രണ്ടാം തിരയുടെ വാര്‍ത്ത കേള്‍ക്കുന്നത്. പിന്നാലെ ഡോക്ടര്‍മാരും സുഹൃത്തുക്കളും ഉള്‍പ്പെടെ ധാരാളം ആളുകള്‍ വിളിച്ചു. ആരോഗ്യമന്ത്രിയും വകുപ്പ് ഡയറക്ടറും ഉള്‍പ്പടെയുളളവര്‍ കോഴിക്കോട് തന്നെ തങ്ങി കാര്യങ്ങള്‍ സംയോജിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട്...