ഭയപ്പെടുത്തി മിണ്ടാതാക്കാന്‍ ആവില്ല അവര്‍ക്ക്

ഉമര്‍ ഖാലിദ് നിരന്തരമായ വധഭീഷണികള്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ആക്ടിവിസ്റ്റുകള്‍ - എന്നെങ്കിലും ആ തോക്ക് എന്റെ നേര്‍ക്കും നീട്ടപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാരെ, ഗൗരി ലങ്കേഷ് ... പട്ടിക നീണ്ടു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഇതിന് ഒരുങ്ങി ഇരിക്കുകയായിരുന്നു എന്ന് പറയാമോ ?...

ഇന്ദ്രന്‍സ് എന്ന ‘വലിയ നടനെ’ മലയാളികള്‍ കണ്ടു തുടങ്ങിയിട്ടേ ഉള്ളൂ

സേതു രാജന്‍ കുമാരപുരത്തുള്ള തയ്യല്‍ക്കാരന്‍ സുരേന്ദ്രനില്‍ നിന്നും സംസ്ഥാന അവാര്‍ഡ് ജേതാവായ ഇന്ദ്രന്‍സ് എന്ന നടനിലേക്കുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല. ഇന്നലെ പാര്‍വ്വതിക്കും ഫഹദിനും നടുവില്‍ സംസ്ഥാന അവാര്‍ഡിന്റെ പകിട്ടില്‍ നിറഞ്ഞ ചിരിയുമായിരിക്കുന്ന ആ കൊച്ചു മനുഷ്യനെ കണ്ടപ്പോള്‍ മനസ്സിന് ഒരുപാടു സന്തോഷം തോന്നി. ഒരാളുടെ വിജയത്തില്‍ ഒരു...

ഓഹരി നിക്ഷേപത്തിലൂടെ സാധാരണക്കാർക്കും നേട്ടം കൊയ്യാം

ഡോ. വി. കെ വിജയകുമാര്‍ സാധാരണക്കാരന്റെ സമ്പാദ്യമാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും. ഓരോ മാസവും 500 രൂപ നിക്ഷേപിച്ചുകൊണ്ട് മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍   തുടങ്ങാം.   ഓഹരിവിപണി താരതമ്യേന വലിയ റിസ്‌കുള്ളതാണെന്നും സാധാരണക്കാര്‍ക്ക് പറ്റുന്നതല്ല എന്നുമുള്ള തോന്നലാണ് പൊതുവില്‍ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്....

പലിശ കൂടുമ്പോൾ എന്ത് ചെയ്യണം ?

ജോർജ് ജോസഫ് പറവൂർ തുടർച്ചയായി രണ്ടാം തവണ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി. ബുധനാഴ്ച 0 .25 ശതമാനം ഉയർത്തി നിരക്ക്  6.5 ശതമാനമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ റിപ്പോ എത്തിയിരിക്കുന്നത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ്.  ഇത് സാധാരണക്കാരെ, പ്രത്യേകിച്ച്...

ചേകനൂര്‍: മറവിയുടെ രാഷ്ട്രീയത്തിന് കാല്‍നൂറ്റാണ്ട്

കെ പി ഷഫീഖ് പുറ്റെക്കാട് സാമൂഹ്യശാസ്ത്രത്തില്‍, സാംസ്‌കാരിക പഠനങ്ങളുടെ ആവിര്‍ഭാവത്തോടു കൂടെയാണ് അധീശ സ്വഭാവം പുലര്‍ത്തി നിലനിന്നിരുന്ന ജ്ഞാനവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പഠനങ്ങള്‍ മുന്നോട്ട് വരുന്നത്. അക്കാലമത്രയും പഠനവിധേയമാവാതെ അരികുവത്കരിച്ചു മാറ്റിനിര്‍ത്തിയ സാധാരണജനങ്ങളുടെ ജീവിതവും ജീവിത പരിസരവും അങ്ങനെ മറനീക്കി പുറത്തു വന്നുതുടങ്ങി. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഇത്തരം...

ഹനാന്‍റെ തലയിലെ തട്ടമന്വേഷിക്കുന്നവര്‍

എം.എന്‍. കാരശ്ശേരി ഒരു ജനാധിപത്യ സമൂഹം ആയിക്കൊണ്ടിരിക്കുന്നതിനു പകരം അക്രമാസക്തരായ ഒരു ആള്‍കൂട്ടമായിക്കൊണ്ടിരിക്കുകയാണ് കേരളീയര്‍ ഇന്ന്. എതാനും ദിവസം മുമ്പ് കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് ഒരു ബംഗാളി സുഹൃത്തിനെ തല്ലിക്കൊന്നത് കൊല്ലത്താണ്. അതിന് മുമ്പ് അന്നം മോഷ്ടിച്ചു എന്നാരോപിച്ച് മധു എന്ന ആദിവാസി യുവാവിവിനെ തല്ലിക്കൊന്നതും കേരളീയര്‍ തന്നെ. ഇങ്ങനെ...

നോവല്‍ പിന്‍വലിക്കാനുള്ളതല്ല; മീശ കളയാനുള്ളതുമല്ല

  ഡോ. സെബാസ്റ്റ്യന്‍ പോള്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണെങ്കിലും എസ് ഹരീഷ് എന്ന നോവലിസ്റ്റിനെ ഞാന്‍ കഴിഞ്ഞ ദിവസം വരെ കേട്ടിരുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്നധ്യായങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച മീശ എന്ന നോവലിന്റെ കര്‍ത്താവെന്ന നിലയില്‍ ഹരീഷ് ഇപ്പോള്‍ എനിക്കും കേരളസമൂഹത്തിനും പരിചിതനായി. കേരളത്തിലെ പെരുമാള്‍ മുരുകനായി മാറിയ...

കഥയും കഥയില്ലാത്ത മനുഷ്യരും

പത്മനാഭന്‍ ചന്ദ്രോത്ത് കഥകളും മനുഷ്യവംശവുമായുള്ള ഇടപാടുകള്‍ക്ക് എഴുതപ്പെട്ട ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. എന്നാല്‍ ഇന്ന് അറിയപ്പെടുന്ന സംഘടിതവും അസംഘടിതവുമായ മതങ്ങള്‍ക്ക് ഏതാനും ആയിരം വര്‍ഷങ്ങളുടെ പഴക്കം മാത്രമേ ഉള്ളൂ. മതസന്ദേശങ്ങളില്‍ പോലും കഥകള്‍ക്ക് സുപ്രധാന സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. സാരോപദേശകഥകള്‍ മുതല്‍ അലിഗറി വരെയുള്ളവയെ ഉപയോഗപ്പെടുത്താത്ത മതങ്ങള്‍ ഇല്ല എന്നു തന്നെ...

ഇന്തോനേഷ്യ മുതല്‍ അഭിമന്യു വരെ: ഇസ്ലാമിസം കമ്മ്യൂണിസത്തെ വിഴുങ്ങുമ്പോള്‍

അന്‍വര്‍ ശെരീഫ് 2015 ജനുവരി 7 ന് ഫ്രഞ്ച് ആക്ഷേപ ഹാസ്യ വാരികയായ ചാര്‍ളി ഹെബ് ഡോയുടെ ഓഫീസില്‍ മുസ്ലിം തീവ്രവാദികള്‍ അതിക്രമിച്ചു കയറി 12 പേരെ വെടിവച്ചു കൊന്നു. മറ്റ് 11 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കാരണം. ചാര്‍ളി ഹെബ്...

പൈനാപ്പിള്‍ കര്‍ഷകരെ തകര്‍ക്കാന്‍ ‘മാരക വിഷ ‘ വിവാദം

ഡോ. ജോസ് ജോസഫ് നേരത്തെ എത്തിയ മഴക്കാലവും നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള പഴവര്‍ഗങ്ങളുടെ കയറ്റുമതി നിരോധനവും പ്രതിസന്ധിയിലാക്കിയ പൈനാപ്പിള്‍ കര്‍ഷകര്‍ക്കു മേല്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ 'മാരകവിഷപ്രയോഗം'. പൈനാപ്പിള്‍ വിളയിക്കാനും നേരത്തെ വിളവെടുക്കാനും തോട്ടങ്ങളില്‍ തളിക്കുന്നത് മാരക വിഷമാണെന്ന് ഒരു വിഭാഗം മാധ്യമ കൃഷി വിദഗ്ധരുടെ...