കൂടത്തായി കേസ്; നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കവുമായി പൊലീസ്

കൂടത്തായി കൊലപാതക  കേസിൽ നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള  നീക്കവുമായി പൊലീസ്. കേസിലെ മുഖ്യ പ്രതിയായ ജോളിയുടെ മകൻ റോജോ, രണ്ടാം ഭർത്താവ് ഷാജു, സിലിയുടെ സഹോദരൻ സിജോ, സിലിയുടെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരുടെ മൊഴിയാണ് സിആർപിസി 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തുക. ഇതിനായി കോഴിക്കോട് സിജെഎം...

‘ഭരണത്തില്‍ ഇരിക്കുന്ന ഒരാൾക്കെങ്കിലും കേസിലെ അനീതി ഓർക്കുമ്പോൾ ഉറക്കം നഷ്ടപ്പെടണം’; വാളയാർ പീഡനക്കേസിൽ വിമർശനവുമായി ഹരീഷ് വാസുദേവൻ

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രോസിക്യൂഷനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച കുറുപ്പില്‍ പുനരന്വേഷണത്തിന്റെ സാധ്യതകളെക്കുറിച്ച് കൂടി പറഞ്ഞുവയ്ക്കുകയാണ് അദ്ദേഹം. 'ട്രയല്‍ അവസാനിച്ചു വിധിപറഞ്ഞ കേസില്‍...

ഹാമര്‍ അപകടം; അഫീലിന്റെ മരണത്തിൽ സംഘാടകരെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

  പാലായില്‍ സംസ്‌ഥാന ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിനിടെ, ഹാമര്‍ തലയില്‍വീണ്‌ വിദ്യാർത്ഥി മരിച്ച കേസ്‌ അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. അപകടത്തില്‍ മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണിൽ നിന്നും കോള്‍ലിസ്‌റ്റ്‌ മായ്‌ച്ചിരുന്നതായി കണ്ടെത്തി. അഫീലിനെ സ്റ്റേഡിയത്തിലേക്ക് വിളിച്ചു വരുത്തിയ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ സംഘാടകരെ രക്ഷിക്കാനാണ് ഈ തിരിമാറിയെന്നാണ്...

ഹരിയാനയിൽ അനിശ്ചിതത്വം തുടരുന്നു, കർണാടക മോഡലിന് കോൺഗ്രസ് നീക്കം, കിംഗ് മേക്കറായി ഹൂഡ

തൂക്കുസഭ നിലവിൽ വന്ന ഹരിയാനയിൽ ആര് ഭരണത്തിലെത്തും എന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. നിലവിലെ ഭരണകക്ഷിയായ എന്‍.ഡി.എയ്ക്കും ഭൂരിപക്ഷം നേടന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രാദേശിക കക്ഷിയായായ ജെ.ജെ.പിയെ കൂടി ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പിയും കോൺഗ്രസും. കോൺഗ്രസിന് ഇത്തവണ മികച്ച നേട്ടം കൈവരിക്കാൻ...

വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രസ്താവന സഭയെ തൃപ്തിപ്പെടുത്താൻ

സഭയുടെ തലപ്പത്തുള്ളവരെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ നടത്തുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര. കമ്മീഷനിൽ നിന്ന് നീതി കിട്ടില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഹിയറിംഗിന് വിളിച്ചിട്ടും ഹാജരാകാതിരുന്നതെന്ന് സിസ്റ്റർ പ്രതികരിച്ചു. നാലു തവണ ഹാജരാകാൻ നിർദേശം നൽകിയിട്ടും സിസ്റ്റർ ലൂസി ഹാജരായില്ലെന്ന് കമ്മീഷൻ...

എറണാകുളത്ത് യു.ഡി.എഫിന് ഇക്കുറി നഷ്ടമായത് 20,000- ത്തോളം വോട്ട്; എല്‍.ഡി.എഫ് അപരന്‍ നേടിയത് 2400-ലധികം വോട്ട്

കേരളം വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫിന് മൂന്നും എല്‍.ഡി.എഫിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. വട്ടിയൂര്‍കാവും കോന്നിയും എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും യു.ഡി.എഫ് നിലനിര്‍ത്തി ഒപ്പം എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ അരൂരും പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലം കഷ്ടിച്ചാണ്  കോണ്‍ഗ്രസ് കടന്നുകൂടിയത് . ഹൈബി...

വട്ടിയൂര്‍ക്കാവിലെ പരാജയം പാര്‍ട്ടി അന്വേഷിക്കണം; ശശി തരൂര്‍ എം. പി

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി. പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് സംഭവിച്ചുവെന്നത് മനസ്സിലാക്കാന്‍ കുറച്ചു സമയം വേണം. പലരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. യുവാക്കളുടെ വോട്ട് പോയതാണോ…? രാഷ്ട്രീയത്തിലേക്ക് പുതിയ തലമുറയുടെ വരവാണോ…? ബിജെപിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചു...

ഇടത് കോട്ട പൊളിച്ച് ഷാനിമോള്‍ ഉസ്മാന്‍; 2463 വോട്ടുകള്‍ക്ക്  മുന്നില്‍

ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉറപ്പിച്ച സീറ്റുകളിലൊന്നായിരുന്നു അരൂര്‍  മണ്ഡലത്തിലേത്. എന്നാല്  ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ നില നിര്‍ത്തിയ ലീഡ് മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ മുന്നിലേക്ക്. 2463 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ മുന്നിലെത്തിയത്. ഇടതുപക്ഷത്തിന്റെ ശക്തമായ കേന്ദ്രങ്ങളില്പ്പോലും ഷാനിമോള്‍ ഉസ്മാനാണ് മുന്നില്. ഇതോടെ അഞ്ചിടങ്ങളില്‍ മൂന്നിടത്ത്...

ശിവകുമാറിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍; എല്ലാം ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സോണിയാ ഗാന്ധി

തിഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി സന്ദര്‍ശിച്ചു. സോണിയയ്‌ക്കൊപ്പം അംബികാ സോണിയും എത്തിയിരുന്നു. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെപ്റ്റംബറിലാണ്...

സൈജു കുറുപ്പ് ഇനി ഗുണ്ടജയന്‍; ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ ഷൂട്ടിങ്ങ് തുടങ്ങി

അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം 'ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍' പൂജയോടു കൂടി ചിത്രീകരണം ആരംഭിച്ചു. വയലാര്‍ കൊല്ലപ്പിള്ളി ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഗുണ്ടജയന്‍ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പെങ്ങളുടെ മകളുടെ കല്യാണവും അതിനോടനുബന്ധിച്ച ചില പുകിലുകളുമാണ്...