Sanjeevanam Ad

രാജ്യത്തിന് വേണ്ടത് ഏകീകൃത ഭാഷ; ഹിന്ദിക്ക് പിന്തുണയുമായി അമിത് ഷാ

രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഹിന്ദി ഭാഷയുടെ കഴിവിനെ പുകഴ്ത്തി കേന്ദ്രമന്ത്രി അമിത് ഷാ. ലോകത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയുന്ന ഭാഷയാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞു.  ഹിന്ദിയെ പ്രാഥമിക ഭാഷയാക്കണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു. ഇന്ത്യ വിവിധ ഭാഷകളുള്ള...

ഇന്ത്യയെ ബാധിച്ച് ജോക്കർ വൈറസ്; പ്ലേ സ്റ്റോറിൽ നിന്ന് 24 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; ഡിലീറ്റ് ചെയ്യേണ്ട...

  ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകൾ വൈറസിൽ നിന്നുള്ള ഭീഷണി അഭിമുഖീകരിക്കുന്നത് പതിവാണ്, അത്തരത്തിൽ ഭീഷണിയായി തീർന്നിരിക്കുന്ന ഏറ്റവും പുതിയ വൈറസാണ് ജോക്കർ വൈറസ് (മാൽവെയർ‌) എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജോക്കർ വൈറസ്, പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി ആളുകളെ സൈൻ അപ്പ് ചെയ്യിച്ച് ഇതിന്റെ മറവിൽ ഡാറ്റ മോഷ്ട്ടിക്കും....

മോദിയുടെ “ഇതുവരെ കണ്ടത് വെറും ട്രെയിലർ” പരാമർശം; ബാക്കി സിനിമ ജനങ്ങൾക്ക് കാണേണ്ടെന്ന് കപിൽ സിബൽ

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ.ഡി.എ) രണ്ടാം സർക്കാർ 100 ദിവസം പൂർത്തിയാക്കി ഒരാഴ്ച്ച പിന്നിടുമ്പോൾ, രാജ്യത്തെ ഉത്പാദനം മുതൽ ധനകാര്യം വരെ നിരവധി പ്രധാന മേഖലകളെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ കേന്ദ്രത്തെ വിമർശിച്ച്‌ കോൺഗ്രസ് എം.പി കപിൽ സിബൽ. നിലവിലെ...

മരട് ഫ്ളാറ്റ്; സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാതെ ഒഴിപ്പിക്കില്ലെന്ന് നഗരസഭാ സെക്രട്ടറി, നാളെ മുതല്‍ റിലേ സത്യാഗ്രഹമെന്ന് ഉടമകള്‍

സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ ഫ്ളാറ്റുകള്‍ ഒഴിപ്പിക്കുകയുള്ളൂ എന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍. മരട് ഫ്ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ അവസാക്കും. ഫ്ളാറ്റുകളില്‍ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്ളാറ്റുടമകള്‍ നല്‍കിയ മറുപടി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അയച്ചതായി സെക്രട്ടറി പറഞ്ഞു. നോട്ടീസ് നിയമാനുസൃതമായല്ല...

കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസിന്റെ സ്വകാര്യസ്വത്തോ..?; ജ്യോതി വിജയകുമാറിന് എതിരെ സൈബര്‍ ആക്രമണം, അഭിപ്രായസ്വാതന്ത്യം അടിയറ വെയ്ക്കാനില്ലെന്ന് മറുപടി

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യസ്വത്തായതെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക ജ്യോതി വിജയകുമാറിനെതിരെ സൈബര്‍ ആക്രമണം. തിരുവോണനാളില്‍ ക്ഷേത്രത്തില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയെന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെയാണ് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. സ്വദേശമായ പുലിയൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ദുരനുഭവം ഉണ്ടായതെന്ന് ജ്യോതി പറയുന്നു. 'ഇത് പറയാതെ വയ്യ,...

കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന ഭേദഗതി ബിൽ; ഇടഞ്ഞ് ബി.ജെ.പി ഭരണ സംസ്ഥാനങ്ങൾ

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ ഭേദഗതി ചെയ്ത നിയമപ്രകാരം കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, നിരവധി സംസ്ഥാനങ്ങൾ "മാനുഷിക" കാരണങ്ങളാൽ പിഴ ഇടാക്കുന്നതിൽ നിന്നും ഇളവ് നൽകാൻ തീരുമാനിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നിയമത്തിൽ ഇളവിന് നേതൃത്വം നൽകുന്നത് എന്നതാണ്...

ഹോട്ടല്‍ അടിച്ചു തകര്‍ത്തുവെന്നത് വ്യാജ പ്രചാരണം, നിയമ നടപടി സ്വീകരിക്കുമെന്ന് എസ്.എഫ്‌.ഐ

മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്വകാര്യ ഹോട്ടല്‍ അടിച്ചു തകര്‍ത്തു എന്ന നിലയിലുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വസ്തുതാപരമായ ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണെന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എസ്എഫ്ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ പ്രചാരണം മാത്രമാണിതെന്നും എസ്എഫ്ഐ വ്യക്തമാക്കി. കോളജില്‍ വ്യാഴാഴ്ച എസ്എഫ്ഐ...

ഡോൾബി അറ്റ്‌മോസ്, 4 കെ, സ്ലോ-മോ വീഡിയോ റെക്കോഡിംഗ്; ആപ്പിൾ ഐഫോൺ 11 ഇറങ്ങി; വിലയും മറ്റ് സവിശേഷതകളും...

  ആപ്പിൾ കമ്പനി അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ആയ ഐഫോൺ 11 പുറത്തിറക്കി. ഐഫോൺ എക്സ്ആറിന്റെ പിൻഗാമിയായിട്ടാണ് പുതിയ ഫോണിന്റെ വരവ്. പർപ്പിൾ, വൈറ്റ്, ഗ്രീൻ, യെല്ലോ, ബ്ലാക്ക്, റെഡ് എന്നീ ആറ് നിറങ്ങളിൽ ഐഫോൺ 11 ലഭിക്കും. ഇതിന്റെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് യുഎസിലും ലോകത്തെ 30...

കശ്മീർ ഗായകൻ ആദിൽ ഗുരേസിയെ മുംബൈയിലെ വീട്ടിൽ നിന്ന് പുറത്താക്കി; സംഭവം ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിനെ തുടർന്ന്

  ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിനു പിന്നാലെ കശ്മീരിൽ നിന്നുള്ള ഗായകൻ ആദിൽ ഗുരേസിയെ മുംബൈയിലെ വാടക വീട്ടിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായി പ്രഖ്യാപിച്ച ഓഗസ്റ്റ് 5 ന് വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരസ് പ്രദേശത്തെ...

മധ്യപ്രദേശ് കോൺഗ്രസിൽ കലഹം; പരിശോധിക്കാൻ എ.കെ ആന്റണി കമ്മിറ്റി

  മധ്യപ്രദേശ് കോൺഗ്രസിലെ ഉൾപാർട്ടി കലഹം സംബന്ധിച്ച പ്രശ്‌ന പരിഹാരം, പാർട്ടിയുടെ അച്ചടക്ക സമിതിക്ക് കൈമാറിയതായി മുഖ്യമന്ത്രി കമൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ശനിയാഴ്ച സന്ദർശിച്ച ശേഷമായിരുന്നു കമൽനാഥ് മാധ്യമങ്ങളെ കണ്ടത്. മുൻ കേന്ദ്രമന്ത്രി എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി, ഭിന്നിച്ചു നിൽക്കുന്ന പാർട്ടിയിലെ...