Kalyan Jewellers Ad

ബംഗാളില്‍ മമതയുടെ ഉരുക്കുകോട്ട തകര്‍ത്ത് ബി.ജെ.പിയുടെ മുന്നേറ്റം

ബിജെപി - തൃണമൂല്‍ ഏറ്റുമുട്ടലുകള്‍ കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് പശ്ചിമ ബംഗാള്‍. ശക്തമായ മത്സരമാണ് ഇവിടെ ബിജെപിയും തൃണമൂലും തമ്മില്‍. ആകെയുള്ള 42സീറ്റുകളില്‍ 19 സീറ്റുകളാണ് ബിജെപി ഇത്തവണ നേടിയത്. തൃണമൂലാകട്ടെ 22 സീറ്റും നേടി. 2014ല്‍ 34 മണ്ഡലങ്ങളിലാണ് തൃണമൂല്‍ വിജയിച്ചത്. ബിജെപിയും എല്‍ഡിഎഫും ഓരോ...

ആശുപത്രിയില്‍ കഴിയുന്ന നസീറിനെ പി. ജയരാജന്‍ സന്ദര്‍ശിച്ചു

വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ സന്ദര്‍ശിച്ചു. നസീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വെട്ടേറ്റ് തൂങ്ങിയ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് സി ഒ ടി നസീറിന് നേരെ ആക്രമണമുണ്ടാകുന്നത്....

രണ്ടു വയസുള്ള മകള്‍ മരിച്ചു, സങ്കടക്കടലില്‍ പാക് സൂപ്പര്‍ താരം

പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ട് വയസുള്ള മകള്‍ നൂര്‍ ഫാത്തിമ മരണത്തിനു കീഴടങ്ങി. കാന്‍സര്‍ രോഗം മൂലം ചികിതിസയിലായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിലായിരുന്ന ആസിഫ് അലി പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. അമേരിക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു നൂര്‍ ഫാത്തിമയുടെ മരണം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആസിഫ് കളിക്കുന്ന...

എക്സിറ്റ് പോള്‍ ശരിയാണെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനതയാകും കേരളത്തിലേതെന്ന് ശ്രീധരന്‍പിള്ള

എക്സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളജനത മാറുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. എക്‌സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 17 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തില്‍...

മലേഗാവ് സ്‌ഫോടന കേസ്: ആഴ്ചയിലൊരിക്കല്‍ പ്രജ്ഞ സിങ്ങ് ഠാക്കൂര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം

മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞ സിങ്ങ് ഠാക്കൂര്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് മുംബൈയിലെ എന്‍.ഐ.എ കോടതി. ലഫ് കേണല്‍ പുരോഹിത് ഉള്‍പ്പെടെ മലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ മെയ് 20നാണ് കേസില്‍ അടുത്ത വാദം നടക്കുന്നത്. പ്രജ്ഞ സിങ്ങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരാണ് മലേഗാവ്...

തെക്കേഗോപുര നട തള്ളിത്തുറന്ന് തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍; തൃശൂര്‍ പൂര വിളംബരമായി

തൃശൂര്‍ പൂരം വിളംബരം ചെയ്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇതോടെ പൂര ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ തെക്കേഗോപുര നട തള്ളിത്തുറന്നത്. വന്‍ ജനക്കൂട്ടമാണ് ഈ കാഴ്ച കാണാനായി കാത്തുനിന്നത്. പൂര ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെയാണ് ആനയ്ക്ക് അനുമതി നല്‍കിയിരുന്നത്....

ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് കാണിച്ചു തന്നത് മോദി; പ്രസംഗിച്ചു നടക്കലാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍

രാജ്യമെങ്ങനെ ഭരിക്കരുതെന്ന് കാണിച്ചു തന്നത് നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രസംഗിച്ചു നടക്കലാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു. പ്രസംഗിക്കുകയും പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രി ജോലിയെന്നാണ് മോദി കരുതുന്നത്. പക്ഷേ, ആ ജോലി നയപരമായ ചിന്തയുടേത് കൂടിയാണ്. അദ്ദേഹത്തിന് ആ നയമില്ലെന്നും രാഹുല്‍...

അന്ധനായ ആന പൂരനഗരിയില്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ആനയുടമകള്‍

ഒരു കണ്ണിന് കാഴ്ചയില്ലാത്ത, മറുകണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നെള്ളിപ്പിനിടെ അപകടമുണ്ടാക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ആനയുടമകളുടെ സംഘടന. ആയിരക്കണക്കിന് മനുഷ്യര്‍ ആവേശത്തോടെ എത്തുന്ന പൂരനഗരിയില്‍ ആന അപകടമുണ്ടാക്കിയാല്‍ എന്ത് തരത്തിലുള്ള ഉത്തരവാദിത്വമാണ് ഏറ്റെടുക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ പൂര വിളംബരത്തിന്...

240 സ്വകാര്യയാത്രകള്‍ക്ക് വ്യോമസേന വിമാനങ്ങള്‍ മോദി ഉപയോഗിച്ചത് സ്വന്തം ടാക്‌സിയായി; രാജീവ് ഗാന്ധിക്ക് എതിരെ മോദിയുടെ ആക്രമണത്തിന് മറുപടിയുമായി...

അവധിക്കാലം ആഘോഷിക്കാന്‍ രാജീവ് ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടാണ് ഉപയോഗിച്ചെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങള്‍ സ്വകാര്യയാത്രയ്ക്കായി മോദി സ്വന്തം ടാക്‌സിയായി ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ്. ''നുണപ്രചാരണമാണ് താങ്കളുടെ അവസാനത്തെ ആയുധം. വ്യോമസേനാ വിമാനങ്ങള്‍ സ്വന്തം ടാക്‌സി പോലെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. അതും...

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ പാകിസ്ഥാന് വെള്ളം നല്‍കുന്നത് ഇന്ത്യക്ക് നിര്‍ത്തേണ്ടി വരും; മുന്നറിയിപ്പുമായി നിതിന്‍ ഗഡ്ഗരി

പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ നദികളില്‍ നിന്നും പാകിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തേണ്ടി വരുമെന്നാണ് ഗഡ്കരിയുടെ മുന്നറിയിപ്പ്. നിലവിലെ ജലവിതരണ കരാര്‍ ഇന്ത്യ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പാകിസ്ഥാന് നല്‍കുന്ന വെള്ളം പകരം ഹരിയാല, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയ്ക്ക് വഴി തിരിച്ചു വിടുമെന്നും ജലഗതാഗത...