സാംസങ് ഗ്യാലക്സി എസ് 8 പ്ലസിന്റെ വില കുത്തനെ കുറച്ചു; കുറഞ്ഞത് 12,000 രൂപ!

സാംസങ് ഗ്യാലക്സി എസ് 8 പ്ലസിന്റെ വില കുത്തനെ കുറച്ചു. കമ്പനി. 12,000 രൂപയാണ് മോഡലിന് വില കുറച്ചിരിക്കുന്നത്. ഇതോടെ 51,990 വിലയുണ്ടായിരുന്ന ഫോണ്‍ 39,990 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് ഗ്യാലക്സി നോട്ട് 9 വിപണിയിലെത്തിയതിനാലാകണം കമ്പനി എസ് 8 ന്റെ വില കുത്തനെ കുറച്ചത്. മുംബൈയിലെ റീട്ടെയില്‍...

വിലക്കുറവ് മാജിക്കുമായി വീണ്ടും ഷവോമി; റെഡ്മി 6 സീരീസ് സെപ്റ്റംബര്‍ 5 ന് എത്തിയേക്കും

കൂടുതല്‍ ഫീച്ചറുകള്‍ കുത്തി നിറച്ച് സ്മാര്‍ട്ട് ഫോണുകളെ വിപണിയിലെത്തിക്കുന്നതില്‍ പേരെടുത്തവരാണ് ചൈനീസ് കമ്പനിയായ ഷവോമി. ആ വിലക്കുറവ് മാജിക്ക് ആവര്‍ത്തിക്കാന്‍ വീണ്ടും കോപ്പു കൂട്ടുകയാണ് ഇവര്‍. റെഡ്മി 6 സീരീസ് സെപ്റ്റംബര്‍ 5 ന് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6...

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി; ഗൂഗിളിനും വാട്ട്‌സ്ആപ്പിനും വെല്ലുവിളി

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ചൈനീസ് കമ്പനിയായ ഷവോമി. 'മി പെ' എന്ന പേരിലാകും ഡിജിറ്റല്‍ പണമിടപാട് രംഗത്ത് ഷവോമിയുടെ സേവനമെത്തുക. പേമെന്റ് സേവനത്തിനായി റിസര്‍വ് ബാങ്കില്‍ നിന്ന് അന്തിമ അനുമതിയ്ക്കായ് കാത്തിരിക്കുകയാണ് കമ്പനി. ഗൂഗിള്‍, വാട്‌സാപ്പ് തുടങ്ങിയ ആഗോള ടെക് കമ്പനികളുടെ ചുവടുപിടിച്ചാണ് ഷവോമിയും ഇന്ത്യയിലെ...

സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ കുറച്ച് വിവോ; 4000 രൂപ വരെ കിഴിവ്

സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ കുറച്ച് വിവോ. വിവോ വി9, വിവോ വൈ83, വിവോ എക്‌സ്21 എന്നീ മോഡലുകളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഓരോ മോഡലിനും 4,000 രൂപ വരെയാണ് കുറച്ചത്. ഓണര്‍ പ്ലേ, നോക്കിയ 6.1 പ്ലസ് എന്നീ ഹാന്‍ഡ്‌സെറ്റുകളുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് വിവോയുടെ പുതിയ...

വെള്ളം കയറി പ്രവര്‍ത്തനരഹിതമായ ഫോണുകള്‍ സൗജന്യമായി നന്നാക്കി നല്‍കുമെന്ന് ഹവായ്

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ ഹവായ്‌, ഹോണര്‍ ബ്രാന്‍ഡുകള്‍. വാട്ടര്‍ ലോഗിങ് കാരണം പ്രശ്‌നത്തിലായ ഹവായ്‌ സ്മാര്‍ട് ഫോണുകള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കുമെന്ന് ഹവായ്‌ കണ്‍സ്യൂമര്‍ ബിസിനസ്സ് പ്രൊഡക്ട് സെന്റര്‍ ഡയറക്ടര്‍ അല്ലന്‍ വാങാണ് അറിയിച്ചത്. ഹവായ്‌യുടെ കീഴിലുള്ള ബ്രാന്‍ഡാണ് ഹോണറും. ഫ്രീ സര്‍വ്വീസിംഗില്‍...

പ്രളയബാധിതര്‍ക്ക് സഹായവുമായി ഷവോമിയും; വെള്ളം കയറി പണി മുടക്കിയ ഫോണുകള്‍ക്ക് സൗജന്യ സര്‍വ്വീസിംഗ്

കേരളത്തിലെ പ്രളയബാധിതര്‍ക്ക് ചെറു സഹായവുമായി ഇലക്ട്രോണിക്‌സ് രംഗത്തെ കേമന്മാരായ ഷവോമിയും. പ്രളയത്തില്‍ വെള്ളം കയറി പണി മുടക്കിയ ഷവോമി ഫോണുകള്‍ക്ക് സൗജന്യ സര്‍വ്വീസിംഗ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. ഷവോമിയുടെ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ മനു കുമാര്‍ ജയ്ന്‍ ട്വിറ്ററിലുടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തില്‍ വെള്ളം കയറിയ...

ഫ്‌ളാഷ് സെയിലുമായി ജിയോ വീണ്ടും വരുന്നു

വീണ്ടും ഫ്‌ളാഷ് സെയിലുമായി ജിയോ. ഈ മാസം 30 ന് ജിയോ ഫോണ്‍ ടുവിന്റെ രണ്ടാം ഫ്‌ളാഷ് സെയില്‍ നടക്കും. നേരത്തെ ആദ്യ ഫ്‌ളാഷ് സെയിലില്‍ വില്‍പ്പനയ്ക്ക് വച്ച മുഴുവന്‍ ഫോണും നിമിഷങ്ങള്‍ കൊണ്ടാണ് വിറ്റു പോയത്. നിരവധി പേരാണ് ഫ്‌ലാഷ് സെയിലിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്....

സന്ദേശങ്ങളുടെ ഉത്ഭവ കേന്ദ്രം കണ്ടെത്താന്‍ അനുവദിക്കണമെന്ന് കേന്ദ്രം; സര്‍ക്കാരിന്റെ ആവശ്യം അനുവദിച്ചു തരാനാവില്ലെന്ന് വാട്ട്‌സ്ആപ്പ്

വ്യാജവാര്‍ത്തകളുടെ ഉറവിടം പിന്തുടര്‍ന്നു കണ്ടെത്താന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി വാട്ട്‌സ്ആപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദും വാട്ട്‌സ്ആപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ് ഡാനിയല്‍സും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജവാര്‍ത്തകളും മറ്റും വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടികാഴ്ച. സന്ദേശങ്ങളുടെ...

വില കുറഞ്ഞ മാക്ബുക്ക് വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിള്‍

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണിയില്‍ ആപ്പിളിന് ലഭിക്കുന്ന സ്ഥാനം ചില്ലറയല്ല. ഉയര്‍ന്ന വിലയാണ് പലപ്പോഴും ഈ കേമനില്‍ നിന്ന് ഒരു പറ്റം ഉപഭോക്താക്കളെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. മാക്...

സെക്കന്‍ഡ് ഹാന്‍ഡ് ഉത്പന്നങ്ങളുടെ വില്‍പ്പന ഇനി ഫ്‌ളിപ്പ്കാര്‍ട്ട് വഴിയും; പുതിയ വെബ്‌സൈറ്റ് അവതരിപ്പിച്ചു

ഇന്ത്യയിലെ മുന്‍ നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ സംരഭവുമായി രംഗത്ത്. സെക്കന്‍ഡ് ഹാന്‍ഡ് ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള പുതിയൊരു പ്ലാറ്റ്‌ഫോമാണ് കമ്പനി തുറന്നിരിക്കുന്നത്. 2GUD.com (ടൂഗുഡ്) എന്നാണ് ഇന്നലെ കമ്പനി അവതരിപ്പിച്ച വെബ്സൈറ്റിന്റെ പേര്. ഇത് തല്‍ക്കാലം മൊബൈല്‍ ബ്രൗസറുകളില്‍ മാത്രമേ ലഭ്യമാകൂ. താമസിയാതെ ടൂഗുഡിന് സ്വന്തമായി...