TECH UPDATES

ഐഫോണ്‍ വില്‍പനയില്‍ ഇടിവ്; നേട്ടമുണ്ടാക്കി സാംസങും വാവേയ്‌യും

2019- ലെ ആദ്യപാദത്തില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ എട്ടു ശതമാനത്തിന്റെ ഇടിവ്. ഐഫോണുകളുടെ വില്‍പ്പന ഇടിഞ്ഞതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം സാസങും അമേരിക്ക വിലക്കേര്‍പ്പെടുത്തിയ വാവേയ്‌യും വില്‍പനയില്‍ നേട്ടമുണ്ടാക്കി. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകളിലാണ് ഇത് പറയുന്നത്. 2019- ലെ ആദ്യമൂന്ന് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍...

ചിത്രങ്ങള്‍ മാറിഅയച്ച് ഇനി പൊല്ലാപ്പാവില്ല; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചിത്രങ്ങള്‍ അയക്കുമ്പോള്‍ ആളുമാറി അബദ്ധം പറ്റാതിരിക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ ക്യാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം സ്വീകരിക്കുന്നയാളുടെ പേരും കൂടി ഇനി കാണാന്‍ സാധിക്കും. നിലവില്‍ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ അയക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. വാട്ട്‌സ്ആപ്പിന്റെ...

ആന്‍ഡ്രോയിഡിനേക്കാള്‍ 60 ശതമാനം അധികം വേഗം; വാവേയ്‌യുടെ ഒഎസ് പരീക്ഷിച്ച് മുന്‍നിര സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനികളും

വാവേയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരീക്ഷണം തുടങ്ങിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും ഒരു മിശ്രണമായിരിക്കും വാവെയുടെ ഓപ്പറേറ്റിംഗ് സിസ്റ്റമെന്നാണ് ആദ്യ സൂചനകളില്‍ നിന്ന് മനസിലാകുന്നത്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൈക്രോകേണല്‍ അനായാസമായി പ്രവര്‍ത്തിക്കുന്നതും ചടുലതയുള്ളതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനേക്കാള്‍ 60...

നിലനില്‍പ്പിന് വാവേയ് ‘പണി’ തുടങ്ങി; ചങ്കിടിപ്പോടെ ഗൂഗിള്‍

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. പിന്നാലെ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളും ഫെയ്‌സ്ബുക്കും വാവേയ് ഫോണുകളെ കൈവിട്ടു. ഇതോടെ നിലനില്‍പ്പിന് വാവേയ്ക്ക് മുന്നിലുള്ള ഒരു മാര്‍ഗം ഗൂഗിളിനെ...

അസൂസിന്റെ ‘സെന്‍’ ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും ഇന്ത്യയില്‍ വിലക്ക്

അസൂസിന്റെ 'സെന്‍' ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന്  വിലക്ക്. ഡല്‍ഹി ഹൈക്കോടതിയുടേതാണ് വില്‍പ്പന തടഞ്ഞുള്ള ഇടക്കാല ഉത്തരവ്. അസൂസ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്ന 'സെന്‍' ട്രേഡ് മാര്‍ക്കിന് മേല്‍ അവകാശം ഉന്നയിച്ചു കൊണ്ട് ടെലികെയര്‍ നെറ്റ് വര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ...

വാവേയ് ഫോണുകളില്‍ ഫെയ്‌സ്ബുക്കിന് വിലക്ക്; ഗൂഗിളിന് ‘മറുപണി’ കൊടുക്കാന്‍ കമ്പനി

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. പിന്നാലെ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളും വാവേയ് ഫോണുകളെ കൈവിട്ടു. ഇപ്പോഴിതാ ഫെയ്‌സ്ബുക്കും വാവേയ്‌യെ കയ്യൊഴിഞ്ഞിരിക്കുകയാണ്. പുതുതായി ഇറങ്ങുന്ന വാവേയ് ഫോണുകളില്‍ ഫെയ്‌സ്ബുക്ക്,...

വീട്ടില്‍ ഇരുന്ന് സ്വര്‍ണം പര്‍ച്ചേയ്‌സ് ചെയ്യാം; ആകര്‍ഷകമായ ഓഫറുകളുമായി ഫോണ്‍പേ

പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേ അക്ഷയ തൃതീയ ഉത്സവത്തോട് അനുബന്ധിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്കായി നിരവധി ആകര്‍ഷകമായ ഓഫറുകളുമായി രംഗത്ത്. താങ്ങാനാവുന്നതും സുതാര്യവുമായ നിരക്കുകളില്‍ സര്‍ട്ടിഫൈ ചെയ്ത 24 കാരറ്റ്  സ്വര്‍ണം അതിന്റെ ശുദ്ധത ഉറപ്പാക്കി കൊണ്ട് തന്നെ വീടുകളില്‍ ഇരുന്നു കൊണ്ട് പര്‍ച്ചേസു ചെയ്യുന്നതിനുള്ള 'സ്വര്‍ണം'...

ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ അടിമുടി മാറുന്നു; പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

അടിമുടി മാറ്റത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന് കീഴിലുള്ള മെസഞ്ചര്‍ ആപ്പ്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. സ്വകാര്യതയുടെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന ഫെയ്‌സ്ബുക്ക് അക്കാര്യത്തിന് തന്നെയാണ് കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കുന്നത്. സ്വകാര്യതയുടെ പേരില്‍ ചീത്തപ്പേരുണ്ടെന്ന്...

ഡാറ്റ വിപണിയില്‍ വമ്പുകാട്ടാന്‍ എയര്‍ടെല്‍; പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഭാരതി എയര്‍ടെല്‍ പുതിയ രണ്ട് ഡാറ്റ പ്ലാനുകള്‍ പ്രഖ്യാപിച്ച് . 48, 98 എന്നീ രണ്ടു പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 48 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ ഉപയോഗിക്കാം. 98 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 6ജിബി ഡാറ്റയാണ് ലഭിക്കുക. ഈ...

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് വമ്പന്‍ നീക്കവുമായി വാട്‌സ്ആപ്പ്: വ്യാജവാര്‍ത്തകള്‍ അറിയാന്‍ പുതിയ മാര്‍ഗം

വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നത് തലവേദനയാകുന്ന വാട്‌സ്ആപ്പ് അത് തടയാനുള്ള പുതിയ പോംവഴിയുമായി രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി പുതിയ സംവിധാനമാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒരുക്കുന്നത്. വാട്‌സ്ആപ്പിലൂടെ വരുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും വ്യാജമാണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. 9643-000-888 എന്ന...
Sanjeevanam Ad