Kalyan Jewellers Ad

വിലക്കിനിടയിലും പുതിയ മോഡലുകള്‍ ഇറക്കി വാവെ; ഓണര്‍ 20, 20 പ്രോ മോഡലുകള്‍ അവതരിപ്പിച്ചു

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവെയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. ഇതേ തുടര്‍ന്ന് അങ്കലാപ്പിലായിരിക്കുന്ന ഉപഭോക്താക്കളെ ഞെട്ടിച്ച് പുതിയ ഹാന്‍ഡ് സെറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാവേയുടെ ഉപബ്രാന്‍ഡായ ഓണര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന...

ഗൂഗിള്‍ പിന്തുണ പിന്‍വലിക്കുന്നു; വാവേ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റ് ലഭിക്കില്ല

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ ഗൂഗിള്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ വാവേ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള്‍ ലഭിക്കില്ല. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ഇത് ബാധിച്ചേക്കും. അമേരിക്കന്‍ വാണിജ്യ വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്...

വോയ്‌സ് കോളിലൂടെ വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തല്‍; ഗുരുതര വീഴ്ച

വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യാന്‍ വോയ്‌സ് കോള്‍ സംവിധാനം സഹായിക്കുമെന്ന് കണ്ടെത്തല്‍. വാട്ട്‌സ്ആപ്പ് വോയ്‌സ് കോളിലൂടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇസ്രായേലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍ എസ് ഒയാണ് ഈ സംവിധാനം നിര്‍മ്മിച്ചതിന് പിന്നില്‍. ഇതേതുടര്‍ന്ന് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍...

വീട്ടില്‍ ഇരുന്ന് സ്വര്‍ണം പര്‍ച്ചേയ്‌സ് ചെയ്യാം; ആകര്‍ഷകമായ ഓഫറുകളുമായി ഫോണ്‍പേ

പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേ അക്ഷയ തൃതീയ ഉത്സവത്തോട് അനുബന്ധിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്കായി നിരവധി ആകര്‍ഷകമായ ഓഫറുകളുമായി രംഗത്ത്. താങ്ങാനാവുന്നതും സുതാര്യവുമായ നിരക്കുകളില്‍ സര്‍ട്ടിഫൈ ചെയ്ത 24 കാരറ്റ്  സ്വര്‍ണം അതിന്റെ ശുദ്ധത ഉറപ്പാക്കി കൊണ്ട് തന്നെ വീടുകളില്‍ ഇരുന്നു കൊണ്ട് പര്‍ച്ചേസു ചെയ്യുന്നതിനുള്ള 'സ്വര്‍ണം'...

ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ അടിമുടി മാറുന്നു; പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

അടിമുടി മാറ്റത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന് കീഴിലുള്ള മെസഞ്ചര്‍ ആപ്പ്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. സ്വകാര്യതയുടെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന ഫെയ്‌സ്ബുക്ക് അക്കാര്യത്തിന് തന്നെയാണ് കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കുന്നത്. സ്വകാര്യതയുടെ പേരില്‍ ചീത്തപ്പേരുണ്ടെന്ന്...

ഡാറ്റ വിപണിയില്‍ വമ്പുകാട്ടാന്‍ എയര്‍ടെല്‍; പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

ഭാരതി എയര്‍ടെല്‍ പുതിയ രണ്ട് ഡാറ്റ പ്ലാനുകള്‍ പ്രഖ്യാപിച്ച് . 48, 98 എന്നീ രണ്ടു പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 48 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ ഉപയോഗിക്കാം. 98 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 6ജിബി ഡാറ്റയാണ് ലഭിക്കുക. ഈ...

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് വമ്പന്‍ നീക്കവുമായി വാട്‌സ്ആപ്പ്: വ്യാജവാര്‍ത്തകള്‍ അറിയാന്‍ പുതിയ മാര്‍ഗം

വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നത് തലവേദനയാകുന്ന വാട്‌സ്ആപ്പ് അത് തടയാനുള്ള പുതിയ പോംവഴിയുമായി രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി പുതിയ സംവിധാനമാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒരുക്കുന്നത്. വാട്‌സ്ആപ്പിലൂടെ വരുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും വ്യാജമാണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. 9643-000-888 എന്ന...

പണിയ്ക്ക് മറുപണി; റെഡ്മി നോട്ട് 7 നെ വീഴ്ത്താന്‍ സാംസംഗിന്റെ വജ്രായുധം

സ്മാര്‍ട്ട്ഫോണ്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 7 കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചൈനീസ് മാര്‍ക്കറ്റിലെ വിപണി വിജയത്തിന് ശേഷമാണ് റെഡ്മി നോട്ട് 7ന്റെ ഇന്ത്യയിലേക്കുള്ള വരവ്. ഇന്നലെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച മോഡല്‍ സെക്കന്റുകള്‍ക്കുള്ളിലാണ്  വിറ്റു തീര്‍ന്നത്. ഫ്‌ളിപ്കാര്‍ട്ട്, എം.ഐ.കോം എന്നീ ഓണ്‍ലൈന്‍...

5 ജിയില്‍ കുതിച്ചു പാഞ്ഞ് ഖത്തര്‍; ലോകം മുഴുവന്‍ സാങ്കേതികവിദ്യ ഉടന്‍ വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്

5 ജി സാങ്കേതിക വിദ്യയില്‍ കുതിച്ചു പായുകയാണ് ഖത്തര്‍. ലോകത്ത് ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കിയ ഖത്തറിന് സെക്കന്‍ഡില്‍ 10 ജിബി ഡൗണ്‍ലോഡ്-അപ് ലോഡ് സ്പീഡ് എന്ന നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആര്‍തര്‍ ഡി ലിറ്റിലിയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ ഈ...
Forensic