ഹിമ ദാസിനെ ‘ഇംഗ്ലീഷ് പഠിപ്പിച്ച’ അത്‌ലറ്റിക് ഫെഡറേഷന്റെ ട്വിറ്റര്‍ പോസ്റ്റില്‍ അക്ഷരത്തെറ്റ്; സോഷ്യല്‍ മീഡിയ ട്രോളിയപ്പോള്‍ ട്വീറ്റ് മുക്കി...

ലോക അത്‌ലറ്റിക് വേദിയിലെ  ഇന്ത്യയുടെ അഭിമാന താരം ഹിമ ദാസിനെ ഇംഗ്ലീഷ് പഠിപ്പിക്കാനിറങ്ങിയ അത്‌ലറ്റിക് ഫെഡറേഷനെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് അണ്ടര്‍ 20 ലേകകപ്പ് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ഹിമ ദാസിനെ അഭിനന്ദിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കുറിച്ച ട്വിറ്റര്‍ പോസ്റ്റാണ് ഹിമയെ അവഹേളിക്കുന്നതായത്. ഇന്ത്യന്‍...

ചരിത്രം കുറിച്ച് അഭിമാനമായ ഹിമ ദാസിന്റെ ഇംഗ്ലീഷ് മോശമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍: നാണം കെട്ട് തലകുനിച്ച് ഇന്ത്യ

ലോക അത്‌ലറ്റിക്‌സ് വേദിയില്‍ ചരിത്രം കുറിച്ച അസം സ്വദേശി ഹിമ ദാസിന്റെ ഇംഗ്ലീഷ് സംസാരത്തെ പരിഹസിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ മാപ്പു പറഞ്ഞു. അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ 51.46 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ താരത്തിന്റെ ഇംഗ്ലീഷ് മോശമാണെന്നുള്ള ട്വിറ്ററിലൂടെയുള്ള പരാമര്‍ശമാണ് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയത്. അസമിലെ...

ഹിമ ഓടിക്കയറിയത് ചരിത്രത്തിലേക്ക്; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ഇന്ത്യന്‍ അത്‌ലറ്റിക്സിൽ ചരിത്രം രചിച്ച് ഹിമ ദാസ്. ഐഎഎഎഫ് ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സില്‍ വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി ഹിമ കുതിച്ചത് ഒരു ഇന്ത്യന്‍ അത്‌ലറ്റും കരസ്ഥമാക്കാത്ത നേട്ടത്തിലേക്കാണ്. 18-കാരിയായ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ...

ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് ഇരുപത്തിയൊന്നുകാരൻ, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പ്രവചനം ഫൈനലിന് ശേഷം തുറക്കും

ലോകകപ്പ് ഫുട്‌ബോൾ ജേതാക്കളെ കുറിച്ചുള്ള പ്രവചനം സീൽ ചെയ്ത് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച് ഇരുപത്തൊന്നുകാരൻ ശ്രദ്ധേയനാകുന്നു. സൈക്കോളജിക്കൽ ഇല്ല്യൂഷനിസ്റ്റ് ആയ അർജുൻ ഗുരു എന്ന വിദ്യാർത്ഥിയാണ് റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിലെ സെമി ഫൈനൽ, ഫൈനൽ, ഗോൾഡൻ ബൂട്ട് ജേതാക്കളെ മുൻകൂട്ടി പ്രവചിച്ച് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നത്. ക്വാർട്ടർ...

ഗ്രൗണ്ട് യുദ്ധക്കളമായി; താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; നാണം കെട്ട് കായിക ലോകം

ഒരു ഭാഗത്ത് മനോഹര കളിയുടെ പെരുങ്കളിയാട്ടം നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് മറ്റൊരു കളിയില്‍ അടിയുടെ പൊടിപൂരം. ബാസ്‌ക്കറ്റ് ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ മൈദാനമധ്യത്ത് കയ്യാങ്കളിയിലേര്‍പ്പെട്ടത് കായിക ലോകത്തിന് നാണക്കേടുണ്ടാക്കി. ഓസ്‌ട്രേലിയ-ഫിലിപ്പീന്‍സ് മത്സരത്തിനിടെ നടന്ന സംഘര്‍ഷം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ്...

കളിക്കളത്തില്‍ മാത്രമല്ല, കളത്തിനു പുറത്തും ക്ലാസ്സാണ് ഫെഡറര്‍; ഇന്ത്യന്‍ ആരാധികയ്ക്കിത് സ്വപ്നസാഫല്യം

വിംബിള്‍ഡണില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ വിജയത്തോടെയാണ് തുടങ്ങിയത്. സെര്‍ബിയയുടെ ദുസന്‍ ലാജോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ വരവറിയിച്ചത്. സ്‌കോര്‍ 6-1 6-3 6-4. വിംബിള്‍ഡണ്‍ നിലവിലെ ചാംപ്യനാണ് റോജര്‍ ഫെഡറര്‍. സീസണ്‍ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫെഡറര്‍ നേടിയിരുന്നു. ഇതുകൂടി നേടിയാല്‍ കിരീടങ്ങളുടെ എണ്ണം...

ഫുട്‌ബോളില്‍ മാത്രമല്ല, ഹോക്കിയിലും അര്‍ജന്റീന നാണം കെട്ടു: തുരത്തിയത് ഇന്ത്യന്‍ പട

ചാംപ്യന്‍സ് ട്രോഫു ഹോക്കി ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു. ഹര്‍മന്‍പ്രീത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. മാതിയാസ് പെരെഡ്‌സാണ് അര്‍ജന്റീനയുടോ ഗോള്‍ നേട്ടക്കാരന്‍. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നാല്...

മോസ്കോവിൽ ടീമുകളെ കാത്തിരിക്കുന്നത് 6 കിലോ സ്വർണ്ണ കപ്പ് മാത്രമല്ല !

ലോകകപ്പ് നേടുന്ന ടീമിന് സമ്മാനമായി എന്താണ് ലഭിക്കുക ? സ്വാഭാവികമായ ഉത്തരം ഫിഫ സ്വർണ്ണ കപ്പ് എന്നായിരിക്കും. എന്നാൽ സ്വർണ്ണ കപ്പ് മാത്രമല്ല,  ജേതാക്കളെ കാത്തിരിക്കുന്നത്. വമ്പൻ പണക്കിഴിയും അവരെ കാത്തിരിക്കുന്നുണ്ട്. ജേതാക്കൾക്ക് മാത്രമല്ല, മറ്റു സ്ഥാനങ്ങളിൽ എത്തുന്നവർക്കുമുണ്ട് സമ്മാനപൊതികൾ. മോസ്‌കോ ലോകകപ്പിൽ ക്യാഷ് പ്രൈസായി മൊത്തം...

ലോകകപ്പ് കഴിയുമ്പോൾ ഫിഫയ്ക്ക് എന്ത് വരുമാനം ഉണ്ടാകും ? മോസ്കോ ലോകകപ്പിന് ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യം...

ഇന്ന് കിക്ക്‌ ഓഫ് നടക്കുന്ന മോസ്‌കോ ലോകകപ്പിൽ നിന്ന് ഫിഫക്ക് എന്ത് വരുമാനം ലഭിക്കും എന്നറിയാമോ ? അധികം തല പുകയ്ക്കണ്ട, കണക്ക് കേട്ടോളൂ. ഈ ലോക കപ്പ് പൂർത്തിയയാകുമ്പോൾ ഫിഫ നേടുന്ന മൊത്തം വരുമാനം 610 കോടി ഡോളറാണ്. അതായത്...

ഫാൻ ബോയ്‌ക്കൊപ്പം ടെന്നീസ് കളിച്ചു; ആരാധകന്റെ ആ​ഗ്രഹം നിറവേറ്റി ടെന്നീസിലെ രാജകുമാരൻ

താരജാഡകള്‍ ഏതുമില്ലാതെ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ ആരാധകനൊപ്പം ടെന്നീസ് കളിച്ചു. തനിക്കൊപ്പം ടെന്നീസ് കളിക്കണമെന്ന ബോള്‍ ബോയിയുടെ ആഗ്രഹം ഇതോടെ സഫലമായി. ഫ്രഞ്ച് ഓപ്പണില്‍ ഫ്രാന്‍സ് താരം റിച്ചാര്‍ഡ് ഗാസ്‌ക്വറ്റിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു നദാല്‍ ആരാധകനൊപ്പം കളിച്ചത്. ലോകം മുഴുവന്‍ നിങ്ങള്‍ക്ക് ആരാധകരുണ്ട് . ഈ നില്‍ക്കുന്ന ഫാന്‍...