മെഡല്‍ നീന്തിയെടുക്കാന്‍ സാജന്‍; ഹീറ്റ്സിന് ഇറങ്ങുക 3.46ന്

രാജ്യത്തിന്റെ ഒളിംപിക് മെഡല്‍ പ്രതീക്ഷകളുമായി മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ് ഇന്ന് ടോക്യോയില്‍ മത്സരത്തിനിറങ്ങും. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ വൈകിട്ട് 3.46നാണ് സാജന്റെ ഹീറ്റ്സ്. മെഡല്‍ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സാജന്‍. ടോക്യോയില്‍ പോരിനിറങ്ങുമ്പോള്‍ 2016 റിയോ ഒളിംപിക്സിലെ നിരാശയെ വിസ്മൃതിയിലാക്കാന്‍ പാകത്തിലെ ഒരു പ്രകടനമാണ് സാജന്‍ ഉന്നമിടുന്നത്....

ടേബിള്‍ ടെന്നീസ്; അചന്ദ ശരത് കമല്‍ മൂന്നാം റൗണ്ടില്‍

ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ദ ശരത് കമല്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. കരിയറില്‍ ഇതാദ്യമായിട്ടാണ് താരം ഒളിമ്പിക്സിന്റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. ആവേശകരമായ രണ്ടാംറൗണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ അപോലോനിയയെയാണ് 39 കാരനായ ശരത് 4-2നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-11, 11-8, 11-5,...

ടോക്യോയില്‍ മേരി ഇടി തുടങ്ങി; അനായാസം പ്രീ-ക്വാര്‍ട്ടറിൽ

ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ സുവര്‍ണ സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റുന്ന സൂപ്പര്‍ ബോക്‌സര്‍ മേരി കോമിന് ഉശിരന്‍ തുടക്കം. വനിതകളുടെ 48-51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി പ്രീ-ക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചു. അവസാന 32ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗേലിന ഹെര്‍ണാണ്ടസ് ഗാര്‍സ്യയെ 4-1ന് ഇടിച്ചൊതുക്കി മേരിയുടെ മുന്നേറ്റം. തുടക്കംമുതല്‍ ആത്മവിശ്വാസത്തോടെ എതിരാളിയെ നേരിട്ട...

ടേബിള്‍ ടെന്നീസില്‍ സത്യന്‍ പുറത്ത്; ഉന്നം കാക്കാതെ ഷൂട്ടര്‍മാര്‍

ടോക്യോ ഒളിംപിക്സിന്റെ മൂന്നാം നാള്‍ ഇന്ത്യക്ക് കാര്യമായ നേട്ടമില്ലാതെ തുടക്കം. ടേബിള്‍ ടെന്നീസില്‍ ജി. സത്യന്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. ഷൂട്ടിംഗ് ലോഞ്ചില്‍ നിന്നും ആശാവഹമായ വാര്‍ത്തകള്‍ ലഭിച്ചില്ല. ജിംനാസ്റ്റിക്സിലും അത്ഭുതമൊന്നും സംഭവിക്കാതെ ഇന്ത്യയുടെ ആദ്യ മണിക്കൂറുകള്‍ കടന്നുപോയി. പുരുഷന്മാരുടെ ടേബിള്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍...

തകരാറുണ്ടായത് പിസ്റ്റള്‍ ട്രിഗറില്‍; മനു ഭേക്കറിന് നഷ്ടമായത് ആറ് മിനിറ്റ്

ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിംഗില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറിനും യശ്വസിനി സിംഗ് ദേശ്വാളിനും ഫൈനലിന് യോഗ്യത നേടാനായില്ല. മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭേക്കറിന് തിരിച്ചടിയായി. ഇലക്ട്രിക് ട്രിഗറിലെ സെര്‍ക്യൂട്ട് തകരാറാണ്...

തിരിച്ചുവരവില്‍ ഞെട്ടിച്ച് ഉക്രെയ്ന്‍ സഹോദരിമാര്‍; സാനിയ- അങ്കിത സഖ്യത്തിന് ഞെട്ടിപ്പിക്കുന്ന തോല്‍വി

ടോക്കിയോ ഒളിമ്പിക്‌സിലെ വനിതാ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ സാനിയ-അങ്കിത സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്. ഉക്രെയ്ന്‍ കിചെനോക് സഹോദരിമാരോട് 0-6,7-6,10-8 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ ടീമിനെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ലിയൂഡ്മൈല കിച്ചെനോക്ക്-നാദിയ കിച്ചെനോക്ക് സഖ്യം പൂട്ടിയത്. ആദ്യ സെറ്റ് അനായാസം...

പിസ്റ്റള്‍ പണികൊടുത്തു; മനു ഭാക്കറും യശ്വസിനി സിംഗ് ദേശ് വാളും പുറത്ത്

ഒളിമ്പിക്സിന്റെ മൂന്നാം ദിനം ഷൂട്ടിംഗില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറിനും യശ്വസിനി സിംഗ് ദേശ്വാളിനും ഫൈനലിന് യോഗ്യത നേടാനായില്ല. മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭേക്കറിന് തിരിച്ചടിയായി. യോഗ്യതാ റൗണ്ടില്‍ 575 പോയിന്റോടെ...

ടോക്കിയോ ഒളിമ്പിക്‌സ്; അനായാസ ജയവുമായി പി.വി സിന്ധു തുടങ്ങി

വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തില്‍ പി.വി സിന്ധുവിന് അനായാസ ജയം. ഇസ്രായേലിന്റെ സെനിയ പോളികാര്‍പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍: 21-7, 21-10. ഗ്രൂപ്പ് ജെയില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ വിജയിക്കാന്‍ വെറും 28 മിനിറ്റുകള്‍ മാത്രമേ സിന്ധുവിനു വേണ്ടി വന്നുള്ളൂ. രണ്ട്...

ചാനുവിന്‍റെ ചിരി, സൗരഭിന്റെ കണ്ണീര്‍; ടോക്കിയോയില്‍ ഇന്ത്യ ഇന്ന് ഇതുവരെ

ടോക്കിയോ ഒളിംപിക്സിന്റെ ആദ്യ ദിനം തന്നെ ഭാരോദ്വഹന താരം മീരാഭായി ചാനു ഇന്ത്യക്ക് വെള്ളിത്തിളക്കം തന്നു. പക്ഷേ, മറ്റു പല കായിക ഇനങ്ങളിലും ഇന്ത്യയുടെ ജയം നിരാശജനകമായിരുന്നു. അമ്പെയ്ത്തിലും ഷൂട്ടിംഗിലും ഇന്ത്യന്‍ പോരാളികളുടെ വീര്യം ചോര്‍ന്നു. ടെന്നീസില്‍ സുമിത് നാഗലും ഹോക്കി ടീമും വിജയങ്ങളോടെ തുടങ്ങിയത് ആശ്വാസ...

കൈക്കരുത്ത് തിരിച്ചറിഞ്ഞ കുട്ടിക്കാലം; ചാനു നടന്നത് സ്വയം തെളിച്ച വഴിയില്‍

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിന് 200 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ ജനിച്ച പെണ്‍കുട്ടി. തന്റെ ജേഷ്ഠ സഹോദരനും പോലും ഉയര്‍ത്താന്‍ സാധിക്കാത്ത വിറകു കെട്ടുകള്‍ കുട്ടിക്കാലത്ത് അവള്‍ അനായാസം എടുത്തു നടന്നു. കുഞ്ഞു മീരഭായി ചാനുവിന്റെ കരുത്ത് അന്നേ വീട്ടുകാര്‍ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ തന്റെ വഴി കുടുംബാംഗങ്ങളെ...