Sanjeevanam Ad

ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ അദ്ദേഹം തന്നെ; ടീമില്‍ കളിപ്പിക്കാന്‍ വഴിയുണ്ടാക്കണമെന്ന് കുംബ്ലൈ

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണെന്ന് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലൈ. രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് വഴികള്‍ കണ്ടെത്തണമെന്നും കുംബ്ലൈ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 'രവിചന്ദ്രന്‍ അശ്വിനാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ പരിക്ക്മൂലമാണ് കഴിവിനൊത്ത...

ധോണിയുടെ പകരക്കാരനാകാന്‍ സഞ്ജു; സാധ്യതകള്‍ ശക്തം

മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകാന്‍ മലയാളി താരം സഞ്ജു സാംസണ് സാധ്യതയേറെ. ദക്ഷിണാഫ്രിക്ക എക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവച്ചത്. 48 പന്തില്‍ 91 റണ്‍സെടുത്ത് സഞ്ജു മാന്‍ ഓഫ് ദ മാച്ചായി. അഞ്ച് മത്സരങ്ങളുണ്ടായ പരമ്പര 4-1 എന്ന സ്‌കോറിനാണ് ഇന്ത്യ എ ടീം നേടിയത്. അടുത്ത...

സെറീനയെ വീഴ്ത്തി ബിയാന്‍ക; ടെന്നീസില്‍ പുതു ഉദയം

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി കാനഡയുടെ ബിയാന്‍ക ആന്‍ന്ദ്രേസ്‌ക്യു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ എതിരാളികള്‍ക്കെതിരെ ഗംഭീര പ്രകടനം നടത്തി മുന്നേറിയ സെറീന തുടര്‍ന്ന് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. സ്‌കോര്‍ 6-3, 7-5. ടൂര്‍ണമെന്റിന്റെ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി ബിയാന്‍ക ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ച്ചയായി...

കോഹ്ലി ഇല്ലായിരുന്നെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല, ഫെഡററെ വിറപ്പിച്ച സുമിത് പറയുന്നു

യുഎസ് ഓപ്പണില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച സുമിത് നഗല്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നല്ലോ. ആദ്യ റൗണ്ടില്‍ ഫെഡററെ മലത്തിയടിച്ച സുമിത്ത് നാല് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പരാജയം സംമ്മതിച്ചത്. ഇതോടെയാണ് സുമിത് കായിക ലോകത്തെ താരമായത്. താരത്തെ പ്രശംസകൊണ്ട് മൂടി...

സിന്ധുവിനോട് ഉളളത് അയലത്തെ പെണ്‍കുട്ടിയോട് തോന്നുന്ന അടുപ്പം; കാരണം ഇതാണ്

ലോക ബാഡ്മിന്റണില്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് സിന്ധു നമ്മളെ ഞെട്ടിച്ചത്. ലോക റാങ്കിംഗില്‍ തന്നേക്കാള്‍ ഒരുപടി മുന്നിലുളള ജപ്പാന്റെ നൊമസോമി ഒകുഹാരയ്‌ക്കെതിരെയായിരുന്നു സിന്ധുവിന്റെ വിജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിന്ധു എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കാണ് ജയിച്ചത് എന്നാല്‍ സിന്ധുവിന്റെ വിജയത്തിന് പിന്നില്‍ കഠിന പ്രയത്‌നത്തിന്റെ ഒരു വലിയ കഥയുണ്ട്....

സുവര്‍ണ്ണ നേട്ടം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് സ്വര്‍ണ്ണം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. ഞായറാഴ്ച നടന്ന ഫൈനലില്‍ മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒക്കുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായി (21-7, 21-7) തോല്‍പിച്ചു. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും...

ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് പഴങ്കഥ; ‘സമയംകുറച്ച്’ അമേരിക്കന്‍ താരം

ഉസൈന്‍ ബോള്‍ട്ടിന്റെ ആറ് വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി അമേരിക്കന്‍ യുവ താരം നോഹ് ലൈലെസ്. പാരിസ് ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച മീറ്റ് റെക്കോഡാണ് നോഹ് മറികടന്നത്. 19.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ടിന്റെ 19.73 റെക്കോഡ് 22 കാരനായ നോഹ് മറികടന്നത്. 200...

ലോക ബാഡ്മിന്റന്‍: തുടര്‍ച്ചയായി മൂന്നാം തവണയും സിന്ധു ഫൈനലില്‍

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ചൈനീസ് താരം ചെന്‍ യു ഫെയ്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍ 21-7, 2-14. ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സിന്ധു ഫൈനലിലെത്തുന്നത്. ഈ നേട്ടം...

ലോകത്തിലെ സമ്പന്നരായ വനിതാ കായികതാരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ്; ഇടം നേടി പി. വി. സിന്ധുവും

ഫോര്‍ബ്സ് മാസികയുടെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇടംനേടി. പട്ടികയിലെ ഏക ഇന്ത്യന്‍ താരം സിന്ധുവാണ്. 5.5 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് പി. വി. സിന്ധു. ടെന്നീസ് താരങ്ങള്‍ക്ക് ആധിപത്യമുള്ള...

വീണ്ടും യുവി, ഇത്തവണ അര്‍ധസെഞ്ചുറി

ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ ബാറ്റിംഗ് വിസ്‌ഫോടനം. ടൊറണ്ടോ നാഷല്‍സിന് വേണ്ടി മത്സരിച്ച യുവി 22 പന്തില്‍ അര്‍ധസെഞ്ചുറി എടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച് താരം കത്തിക്കയറിയെങ്കിലും ടൊറണ്ടോ 11 റണ്‍സിന് തോറ്റു. ബ്രാംപ്റ്റണ്‍ 223 റണ്‍സിന്റെ വിജയ ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍...