ടീമില്‍ അപ്രതീക്ഷിത ‘അതിഥി’; ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ടി20 മത്സരം മാറ്റിവെച്ചു. ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഈ മത്സരം ബുധനാഴ്ച നടത്തും. ശ്രീലങ്കയിലെത്തിയതു മുതല്‍ കളിക്കാര്‍ ബയോ ബബിളിലായിരുന്നു. അതിനാല്‍ തന്നെ താരത്തിന് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ബയോ ബബിളില്‍...

ആഷസ് കളിക്കാന്‍ താരങ്ങളുടെ നിബന്ധന, ഇല്ലാത്ത പക്ഷം കളിക്കില്ലെന്ന് ഭീഷണി; കുഴപ്പത്തിലായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഓരോരുത്തര്‍ക്കും അവരവരുടെ കുടുംബമാണ് വലുത്. ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ക്കും അത് അങ്ങനെ തന്നെ. കുടുംബാംഗങ്ങളെ കൂടെക്കൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ ആഷസില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ടിന്റെ ചില താരങ്ങള്‍ ഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് കുഴപ്പത്തിലായി. ഈ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ഓസ്ട്രേലിയ വേദിയൊരുക്കുന്ന ആഷസ്...

സോഷ്യല്‍ മീഡിയയും നീളന്‍മുടിയും പാടില്ല; താരങ്ങള്‍ക്ക് ശുക്ലയുടെ പുതിയ ചിട്ടകള്‍

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ല, മമത ബാനര്‍ജി സര്‍ക്കാരിലെ മന്ത്രിപദമൊക്കെ രാജിവച്ച് ഇപ്പോള്‍ ബംഗാള്‍ അണ്ടര്‍ 23 ടീമിനെ കളി പഠിപ്പിക്കുകയാണ്. കോച്ചെന്ന നിലയില്‍ ശുക്ല കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് കൗതുകകരമായിരിക്കുന്നത്. ബംഗാളില്‍ നിന്ന് കൂടുതല്‍ ക്രിക്കറ്റര്‍മാരെ ഇന്ത്യന്‍ ടീമില്‍...

ഷനകയോട് ദ്രാവിഡ് പറഞ്ഞതെന്ത്?; ഒടുവില്‍ ആ രഹസ്യം പുറത്ത്

ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിന പരമ്പരകള്‍ കൈവിട്ട് ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് അതിഥേയര്‍ മാനംകാത്തു. മത്സരത്തിനിടെ മഴ കളി തടസപ്പെടുത്തിയപ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക രാഹുലിന്റെ അടുത്തെത്തി സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇവര്‍...

പരമ്പര പിടിക്കാന്‍ ധവാനും പിള്ളേരും; കണ്ണുകള്‍ സഞ്ജുവിലും പാണ്ഡ്യയിലും

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ കണ്ണുകളെല്ലാം മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണിലും ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയിലും. ഇരുവര്‍ക്കും ഈ മത്സരം അതിനിര്‍ണായകമെന്ന് വിലയിരുത്തപ്പെടുന്നു. അവസരങ്ങള്‍ തുലയ്ക്കുന്നവെന്ന പഴിമാറ്റാനാണ് സഞ്ജു ഇറങ്ങുന്നതെങ്കിലും പഴയ കളി മികവ് വീണ്ടെടുക്കുക ഹാര്‍ദിക്കിന്റെ ഉന്നം. ഐപിഎല്ലിലെ പ്രകടനത്തിന്റെ ഏഴയലത്തുപോലും എത്തുന്ന...

ഇന്ത്യയുടെ അവസ്ഥ കണ്ട് ഇംഗ്ലണ്ട് സന്തോഷിക്കേണ്ട; ഓസ്‌ട്രേലിയയില്‍ സംഭവിച്ചത് മറക്കേണ്ടെന്ന് ഇന്‍സമാം

ഇംഗ്ലണ്ട് പര്യടത്തിലുള്ള ഇന്ത്യന്‍ ടീമംഗങ്ങളില്‍ ചിലര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യം ടീമിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് പാക് മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ഇന്ത്യയ്ക്ക് മികച്ച ബെഞ്ച് ശക്തിയുണ്ടെന്നും, ഇതേ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നിര പുറത്തെടുത്ത പ്രകടനം വിസ്മരിക്കരുതെന്നും ഇന്‍സമാം പറഞ്ഞു. 'ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിലെ ചില...

മധ്യനിരയിലെ പുലി വീണ്ടും ഇറങ്ങി; കോഹ്‌ലിപ്പടയ്ക്ക് ആശ്വാസവാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. പരിചയസമ്പന്നനായ മധ്യനിര ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. തുടയ്ക്ക് പരിക്കേറ്റ രഹാനെ വിശ്രമത്തിലായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ ദര്‍ഹാം കൗണ്ടി ഗ്രൗണ്ടിലാണ് പരിശീലനത്തിനിറങ്ങിയത്. ഫീല്‍ഡിംഗിനും വ്യായാമ മുറകള്‍ക്കും പുറമെ...

‘വെസ്റ്റിന്‍ഡീസ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ അപമാനിച്ചു’; തുറന്നടിച്ച് ഇന്‍സമാം ഉള്‍ ഹഖ്

പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് ഒരു മത്സരം ഒഴിവാക്കിയ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിന്റെ നടപടിയില്‍ വിമര്‍ശനവുമായി മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. വെസ്റ്റിന്‍ഡീസ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ അപമാനിച്ചെന്നും അവരുടെം ആവശ്യത്തിന് സമ്മതം മൂളിയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നും ഇന്‍സമാം പറഞ്ഞു. 'പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി)...

ഒരു നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ അവര്‍ അതു നേടി

ഒളിംപിക്സില്‍ അരങ്ങേറി ഒരു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു ആദ്യ സ്വര്‍ണത്തിനായി ഫിലിപ്പൈന്‍സ് എന്ന ദ്വീപ് രാജ്യത്തിന്. ഒടുവില്‍ ഹിഡിലി ദിയാസിലൂടെ അവര്‍ അത് നേടിയെടുത്തു. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ദിയാസിന് വന്‍ സമ്മാനവും ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകളുടെ (55 കിലോഗ്രാം) ഭാരോദ്വഹനത്തില്‍ ചൈനയുടെ ലോക റെക്കോഡുകാരി ലിയാവോ ക്വുയിനെ അട്ടിമറിച്ചാണ്...

ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം ടി20; ലങ്കയ്ക്ക് നെഞ്ചു തകരുന്ന വാര്‍ത്ത

ഇന്ത്യക്കെതിരെ രണ്ടാം ടി20 മത്സരത്തിനൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ താരം ചാരിത് അസലങ്കയ്ക്ക് പരുക്കേറ്റതാണ് ലങ്കന്‍ ക്യാമ്പിന് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്. തുടഞരമ്പിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. അസലങ്കയ്ക്കൊപ്പം പാത്തും നിസ്സങ്കയ്ക്കും പരുക്കാണ്. രണ്ടാം ടി20യില്‍ നിസ്സങ്ക കളിക്കുന്ന കാര്യവും സംശയത്തിലാണ്. മികച്ച ഫോമിലുള്ള അസലങ്കയ്ക്ക്...