ബാഴ്സ വിട്ട് ഇറ്റലിയിലേക്ക് വരൂ: റൊണാള്‍ഡോയ്ക്ക് മെസിയുടെ മറുപടി
ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബ് വിട്ട് എവിടേക്കുമില്ലെന്ന് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. ഗോള്‍ നേടി കഴിവ് തെളിയിക്കാന്‍ ലീഗ് മാറേണ്ട ആവശ്യമില്ല. ഓരോ സീസണിലും ഓരോ വെല്ലുവിളിയാണ് തനിക്ക് മുമ്പിലുള്ളത്. ബാഴ്സയാണ് എന്റെ വീട്. മെസി വ്യക്തമാക്കി. റയല്‍ മാഡ്രിഡ് വിട്ട്...
ബ്ലാസ്റ്റേഴ്സിന് അനസും ഭാരമോ? കടുത്ത നടപടിക്കൊരുങ്ങി മാനേജ്മെന്റ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദയനീയ പ്രകടനം നടത്തി ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ വമ്പന്‍ ചെലവ് ചുരുക്കലിനൊരുങ്ങുന്നു. സികെ വിനീത്, സന്ദേശ് ജിങ്കാന് തുടങ്ങി ടീമിലെ മുന്‍നിരക്കാരെല്ലാം ജനുവരി ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെ...
സ്പോര്‍ട്സിന്റെ നിറം കറുപ്പോ വെളുപ്പോ? ശ്രദ്ധേയമായി എഫ്ബി കുറിപ്പ്
21ാം നൂറ്റാണ്ടിലും മനുഷ്യരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ ഇന്ന് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സേ നോ ടു റേസിസം എന്ന് കായിക മേഖലയിലെ ഏറ്റവും ഉജ്ജ്വല മുദ്രാവാക്യമാണെങ്കിലും ഇപ്പോഴും കറുത്ത വര്‍ഗ്ഗക്കാരായ താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം നടക്കുന്നു.
ലോക ഫുട്ബോളിലെ ‘ഏറ്റവും അപമാന’ ഗോള്‍ നേടി 19 കാരന്: ഫുട്ബോള്‍ ലോകത്തെ ‘ഇരുത്തിയ’ സ്കില്‍
ഇറ്റാലിയന്‍ കൗമാര താരം നിക്കോളെ സാനിയോളെയുടെ സ്കില്ലില്‍ ഇരുന്ന് പോയിരിക്കുകയാണ് ഫുട്ബോള്‍ ലോകം. എഎസ് റോമയ്ക്ക് വേണ്ടി കളിക്കുന്ന താരത്തിന്റെ സസ്സുവോലയുമായുള്ള മത്സരത്തിലുള്ള ഒരു ഗോള്‍ സ്കോറിങ്ങാണ് ഫുട്ബോള്‍ ലോകത്ത് പുതിയ ചര്‍ച്ച.
വലത് വിങ്ങില്‍ നിന്ന് പന്തുമായി...
പാരിസ് സുല്‍ത്താന്‍ വീണ്ടും സ്പെയിനിലേക്ക്; അഭ്യൂഹങ്ങള്‍ ശക്തമാക്കി നെയ്മറും ബാഴ്സയും
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയ്ക്ക് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതായി അഭ്യുഹങ്ങള്‍. നെയ്മറും ബാഴ്സ മാനേജ്മെന്റും ഇതുസംബന്ധിച്ച് നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സികെ വിനീത് ചേക്കേറുന്നത് ഈ ടീമിലേക്ക്
മലയാളി ഫുട്ബോള്‍ താരം സികെ വിനീത് കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന് പകരം വിനീത് ചേക്കേറുന്നത് ചെന്നൈയിന് എഫ്സിയിലേക്കാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജനുവരി മാസത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്തിയാണ് വിനീത് ചെന്നൈയിലേക്ക്...
വംശീയാധിക്ഷേപം നടത്തിയ ഇന്റര്മിലാന് ആരാധകര്‍ക്ക് എട്ടിന്റെ പണി; ക്ലബ്ബിനെ വിലക്കിയേക്കും, പോയിന്റും നഷ്ടമായേക്കും
നാപ്പോളി താരം കാലിദുവിനെ വംശീയമായി അധിക്ഷേപിച്ചതിന് ഇന്റര്‍മിലാനെതിരെ കടുത്ത നടപടി വന്നേക്കും. നേരത്തെയും പല താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ ഇന്റര്‍ മിലാന് ആരാധകരെ പാഠം പഠിപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് യുവേഫയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഗില്‍ ക്ലബ്ബിന്റെ പോയിന്റുകള്‍ വെട്ടിക്കുറക്കാനും കുറച്ച് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്താനുമാണ് നീക്കം. അതേസമയം, ഇക്കാര്യത്തില്‍...
സൂപ്പര്‍ താരങ്ങള്‍ കൂട്ടത്തോടെ ടീം വിടുന്നു; കേരള ബ്ലാസ്റ്റേഴസ് ഇനിയും കൂപ്പുകുത്തും; ആരാധകര്‍ക്ക് ഞെട്ടല്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍തോല്‍വികളുടെ ഭാരം പേറുന്ന കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ടീമിലെ സൂപ്പര്‍ താര പരിവേശമുള്ളവരടക്കം സീസണിന്റെ പാതിവഴിയില്‍ ക്ലബ്ബ് ഉപേക്ഷിച്ച് മറ്റൊരു കൂടില്‍ ഇടം തേടും. സന്ദേഷ് ജിങ്കാന്, മലയാളി സൂപ്പര്‍ താരം സി.കെ.വിനീത്, യുവതാരം ഹോളി ചരണ്‍ നര്സാണി...
മഞ്ചേരിക്കാരന് ‘കുഞ്ഞ് ഓസിലിന്’ തകര്‍പ്പന്‍ സമ്മാനം നല്കി ഓസില്‍; ആഴ്സണലിന്റെ മലപ്പുറം സ്നേഹം അവസാനിച്ചിട്ടില്ല
ആഴ്സണല്‍ സൂപ്പര്‍ താരം മെസ്യൂത് ഓസിലും മലപ്പുറവും തമ്മിലൊരു ബന്ധമുണ്ട്. കുറെ നാളുകള്‍ക്ക് മുമ്പ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളില്‍ ഒട്ടുമിക്ക പേര്‍ക്കും ആ ബന്ധം അറിയാം. മഞ്ചേരിക്കാരന് ഇന്‍സമാമുല്‍ ഹഖിലൂടെ മലപ്പുറത്തെ ആഴ്സണള്‍ 'സില്മയില്' എടുത്ത സംഭവം നാടെങ്ങും വൈറലായിരുന്നു. അതിന് ഇപ്പോഴിതാ പുതിയൊരു...
അത്ഭുത ഗോളിന്റെ ഉടമയെ സ്വന്തമാക്കി, രണ്ടും കല്പിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഈ സീസണില്‍ കളി കൈവിട്ട് പോയെങ്കിലും തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന സൂചന നല്കി ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് തകര്‍പ്പന്‍ സൈനിംഗ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ യുവതാരം നോങ്ദാംബ നോറമിനെ സ്വന്തമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസം പകരുന്നത്. ക്ലബിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് വഴിയാണ്...