ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം മാറ്റിവെക്കണമെന്ന് കൊച്ചി പോലീസ്
ഡിസംബര്‍ 31ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മത്സരം മാറ്റിവെക്കണമെന്ന് കൊച്ചി പോലീസ് കമ്മീഷ്ണര്‍. പുതുവത്സര രാത്രിയിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം പോലീസ് കമ്മീഷണര്‍ ഉന്നയിച്ചിരിക്കുന്നത്. ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://twitter.com/News18Kerala/status/938277908828876801
ഐഎസ്എല്ലിന് തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട്...
ഐ.എസ്.എല്ലില്‍ ബാംഗ്ലൂര്‍ എഫ്.സി താരത്തിന് സംഭവിച്ചത് ?
ബാംഗ്ലൂര്‍ എഫ്.സി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന് രണ്ട് മത്സരങ്ങളില്‍ വിലക്കും ഏഴ്ലക്ഷം രൂപ പിഴയും. ഓള് ഇന്ത്യാ ഫുടബോള്‍ ഫെഡറേഷന്റെ അച്ചടക്കകമ്മിറ്റിയാണ് ശിക്ഷവിധിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നാണ് നിര്‍ദേശം.
ഐ എസ് എല്ലില്‍ ഗോവയ്ക്കെതിരായി നടന്ന മത്സരത്തില്‍ സ്ട്രൈക്കര്‍ മാനുവല്‍ ലാന്സറോട്ടിയെ ഫൗള്‍ ചെയ്തതിന് ഡയറക്ട് റെഡ്കാര്‍ഡ്...
ലങ്കയ്ക്ക് പിന്നാലെ ഐ.എസ്.എല്‍ താരങ്ങളും മാസ്ക്ക് ധരിച്ച് കളിക്കളത്തില്‍
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരെ മാത്രമല്ല ഐ.എസ്.എല്ലിനേയും പ്രതികൂലമായി ബാധിക്കുന്നു. ഇന്ന് നടക്കാനിരിക്കുന്ന ഡല്‍ഹി ഡൈനാമോസ്-ജംഷഡ്പൂര്‍ മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ മാസ്ക്ക് ധരിച്ചാണ് പരിശീലനത്തിന് കളിക്കളത്തില്‍ ഇറങ്ങിയത്.
അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി പരിശീലകന് മിഗ്വെയില്‍ ഏയ്ഞ്ചല്‍ പരാതിയുമായി എത്തുകയും ചെയ്തു.
അന്തരീക്ഷ മലിനീകരണം ഡല്‍ഹിയുടെ മുഴുവന്‍ പ്രശ്നമാണെന്നും തങ്ങളുടെ...
‘ഒരു കോച്ചിനെകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളിലാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം’ – കാര്‍ലോ ആന്‍സിലോട്ടി
ഒരു കോച്ചിനെകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളിലാണ് ഇറ്റാലിയന്‍ ദേശീയ ടീംമെന്ന് കാര്‍ലോ ആന്‍സിലോട്ടി. ഇറ്റാലിയന്‍ ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കികൊണ്ട് കാര്‍ലോ ആന്‍സിലോട്ടി പറഞ്ഞു. ഈ ഘട്ടത്തില്‍ അവരുടെ ചുമതല ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടാണ്. ക്ലബ് ഫുട്ബാളില്‍ തുടരാനാണ് താല്പര്യം -വന്‍ ക്ലബുകളുടെ സൂപ്പര്‍ കോച്ച് വ്യക്തമാക്കി.
60...
ഇത്തവണത്തെ ബാലണ്‍ദ്യോര്‍ ഈ ഇതിഹാസ താരത്തിനോ?
ലോകത്തിലെ മികച്ച ഫുട്ബോളര്‍ക്ക് ഫ്രാന്‍സ് ഫുട്ബോള്‍ നല്കുന്ന ബാലണ്‍ദ്യോര്‍ പുരസ്കാരം ഇത്തവണ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണോള്ഡോയ്ക്കെന്ന് സൂചന. വ്യാഴാഴ്ചയാണ് ലോക ഫുട്ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബാലണ്‍ദ്യോര്‍ പുരസ്കാരത്തിന്റെ പ്രഖ്യാപനം. ദി സണ്‍ ഉള്‍പ്പടെയുളള മാധ്യമങ്ങളാണ് റൊണാള്‍ഡോയ്ക്ക് പുരസ്ക്കാരം നേടുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
2009...
പി.എസ്.ജിക്കെതിരെ പകരം വീട്ടും; മുന്നറിയിപ്പുമായി ബയണ്മ്യൂണിക്ക് താരം
ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയ്ക്കെതിരെ ഇറങ്ങുന്നത് പകരം വീട്ടാനാണെന്ന് ബയണ്‍ മ്യൂണിക്ക് താരം കിങ്സ്ലി കോമന്. യൂറോപ്പിലെ മറ്റ് ടീമുകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കും പി.എസ്.ജിയെ തകര്‍ത്തുകൊണ്ട് ലക്ഷ്യമിടുന്നതെന്നും കോമന് പറഞ്ഞു.
മുന്‍ പി.എസ്.ജി താരമാണ് കിങസ്ലി കോമന്.പിന്നീട് സീരി എ വമ്പന്മാരായ യുവന്റ്സ് താരത്തെ സ്വന്തമാക്കി. അതിന് ശേഷമാണ്...
ആകെ മാറി; ബ്ലാസ്റ്റേഴ്സ് അത്ഭുതപ്പെടുത്തിയെന്ന് ഇതിഹാസ താരം
ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്സിന് അഭിനന്തന പൂച്ചെണ്ടുമായി മുന്‍ ഇന്ത്യന്‍ നായകന് ഐഎം വിജയന്. മലയാള മനോരമയില്‍ എഴുതിയ തന്റെ കോളത്തിലാണ് വിജയന് ബ്ലാസ്റ്റേഴ്സിന്റെ കളിയെ പ്രശംസിച്ചത്.
ബ്ലാസ്റ്റേഴ്സ് മികച്ച രീതിയില്‍ പന്തുതട്ടിയത് സന്തോഷിപ്പിച്ചതായി പറഞ്ഞ വിജയന് കഴിഞ്ഞ രണ്ട് മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ബ്ലാസ്റ്റേഴ്സ് മികച്ച കളിയാണ് പുറത്തെടുത്തതെന്നും...
അമ്പരപ്പിക്കുന്ന റെക്കോര്‍ഡിനൊപ്പം; ആര്‍ക്ക് തടുക്കാനാകും സിറ്റിയെ?
തുടര്‍ച്ചയായി ഏറ്റവുമധികം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വിജയിച്ചതിന്റെ ചരിത്രനേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. വെസ്റ്റ്ഹാമിനെതിരെ ഞായറാഴ്ച നേടിയ ജയത്തോടെയാണ് സിറ്റി ആ റെക്കോഡ് കൈപ്പിടിയിലാക്കിയത്.
സീസണിലെ തൂടര്‍ച്ചയായ 13-ാം ജയമാണ് സിറ്റിയുടേത്. ഇതോടെ ആഴ്സണലിന്റേയും ചെല്‍സിയുടേയും നേട്ടത്തിനൊപ്പമായിരിയ്ക്കുകയാണ് സിറ്റി.
ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് സിറ്റി...
ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് മഞ്ഞപ്പട
ബ്ലാസ്റ്റേഴ്സിനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് അവരുടെ ആരാധകക്കൂട്ടം തന്നെയാണ്. തോല്‍വിയിലും ജയത്തിലും ബ്ലാസ്റ്റേഴ്സിന് കട്ട സപ്പോര്‍ട്ടുമായി ആരാധകര്‍ കൂടെയുണ്ട്. എതിര്ടീമുകള്ക്കൊക്കെയും അത്ഭുതമാണ് ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയേ.
കഴിഞ്ഞ ദിവസം മുംബൈ സിറ്റിയുമായുള്ള മത്സരശേഷം എല്ലാവരുടേയും മനംകവരുന്നിരിയ്ക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട. മൂന്നാമത്തെ ഹോം മാച്ചിലും ബ്ലാസ്റ്റേഴ്സില്‍ നിന്ന്...
സങ്കടം മാറാതെ വിനീത്; ഷോക്ക് മാറാതെ ആരാധകര്‍; സംഭവിച്ചത് ഇതാണ്
കേരള ബ്ലാസ്റ്റേഴ്സില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സി.കെ. വിനീത്. വിനീതില്ലാത്തൊരു മഞ്ഞപ്പട കേരളത്തിന് സങ്കല്‍പ്പിക്കാനാവില്ല. ഇന്നലെ നടന്ന മുംബൈ സിറ്റിയ്ക്കെതിരായ മത്സരത്തില്‍ 89-0ം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി റെഡ് കാര്‍ഡും കണ്ട് വിനീത് പുറത്തായപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീമിനെ മാത്രമല്ല കേരളക്കരയുടെ ആകെയൊന്ന് ഉള്ള് പിടച്ചു.
രണ്ടാം...