യു.എ.ഇയുടെ വിചിത്ര പ്രതികാരം; ഖത്തറിനെ ഫൈനല്‍ കളിപ്പിക്കരുത്; തിളച്ച് മറിഞ്ഞ് രാഷ്ട്രീയം

ഏഷ്യന്‍ കപ്പ് സെമി ഫൈനലില്‍ ഖത്തറിനോട് നാണം കെട്ട തോല്‍വിയോടെ പുറത്തായ യുഎഇ പുതിയ അടവുമായി രംഗത്ത്. ടൂര്‍ണമെന്റിന് അയോഗ്യരായ കളിക്കാരെ ഇറക്കിയ ഖത്തറിനെ ഫൈനല്‍ കളിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആതിഥേയരായ യുഎഇ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചു. ഖത്തറുമായി നയതന്ത്ര രാഷ്ട്രീയ ബന്ധം...

റൊണാള്‍ഡോയുടെ യുവന്റസ് പുറത്ത്; മെസിയുടെ ബാഴ്‌സലോണ അകത്ത്

ഇറ്റാലിയന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് യുവന്റസ് പുറത്ത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അറ്റലാന്‍ഡയോട് തോറ്റാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീം പുറത്തായത്. തുടര്‍ച്ചയായി നാല് വര്‍ഷം ഇതേ കപ്പ് സ്വന്തമാക്കിയ യുവന്റസ് അഞ്ചാം തവണയും നേട്ടം കരസ്ഥമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കനത്ത തിരിച്ചടി...

ഭയന്നത് സംഭവിച്ചു; നെയ്മര്‍ രണ്ട് മാസം പുറത്ത്; ബ്രസീലിന് ആശങ്കയില്ല

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലയേറിയ താരമായ ബ്രസീലിന്റെ പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ രണ്ട് മാസം കളത്തിന് പുറത്ത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പിനിടെ നടന്ന മത്സരത്തില്‍ കാല്‍പ്പാദത്തിനേറ്റ പരിക്ക് മൂലം താരത്തിന് രണ്ട് മാസം പുറത്തിരിക്കേണ്ടി വരുമെന്ന് പിഎസ്ജി വ്യക്തമാക്കി. ഇതോടെ, ഏറെക്കാലമായി...

കളി പാരിസ് സുല്‍ത്താനോട് വേണ്ട; തുടര്‍ച്ചയായി ഫൗളിന് ശ്രമിച്ച ഡിഫന്‍ഡറിന് നെയ്മര്‍ കൊടുത്തത്

ബാഴ്‌സലോണയില്‍ നിന്ന് ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് കൂടുമാറിയതില്‍ പിന്നെ നെയ്മറിന് പരിക്കുകളും മറ്റുമായി ആരാധകരെ ആശങ്കയിലിക്കാനേ നേരമൊള്ളൂ. താരത്തിന്റെ അസാമാന്യ സ്‌കില്ലുകളില്‍ ദേഷ്യം വരുന്ന എതിര്‍ താരങ്ങള്‍ താരത്തെ കനത്ത ടാക്ലിങ്ങുകള്‍ക്കും മറ്റും വിധേയനാക്കും. എന്നാല്‍, നെയ്മറിനെ അപേക്ഷിച്ച് ഇതൊന്നും ബാധിക്കുന്നതേയില്ല.

ഇടവേളയ്ക്ക് ശേഷം പുതിയ പ്രൊഫസറിന്റെ കീഴില്‍ സര്‍പ്രൈസ് ടീമുമായി ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ പോരാട്ടമിരമ്പും

ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കുകയാണ്. തുടര്‍ തോല്‍വികളും സമനിലകളുമായി ആരാധകരുടെ സമനില തെറ്റിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍ കൊല്‍ക്കത്തയെ നേരിടുന്നു. ഡേവിഡ് ജെയിംസിനെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിവാക്കി നെലോ വിന്‍ഗാഡ എന്ന പോര്‍ച്ചുഗീസ് പരിശീലകന്...

നികുതി വെട്ടിപ്പ് നടത്തിയ റൊണാള്‍ഡോയ്ക്ക് ഞെട്ടിപ്പിക്കുന്ന തിരിച്ചടി കൂടി; ബഹുമതികള്‍ തിരിച്ചെടുത്തേക്കും

സ്‌പെയിനിലെ നികുതിവെട്ടിപ്പു കേസുമായി ബന്ധപ്പെട്ട ജയില്‍ ശിക്ഷയില്‍ നിന്നും പിഴയടച്ച് രക്ഷപ്പെട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. കളിമികവിന്റെ പേരിലും രാജ്യത്തിന്റെ പേരുയര്‍ത്തിയതിലും താരത്തിന് നല്‍കിയ ബഹുമതികളും പുരസ്‌കാരങ്ങളും പോര്‍ച്ചുഗീസ് സര്‍ക്കാര്‍ തിരിച്ചു വാങ്ങാനൊരുങ്ങുന്നു.

ഫുട്‌ബോള്‍ ലോകത്തെ കോരിത്തരിപ്പിച്ച് കാന്റെ; അവിശ്വസനീയ നട്മഗ് ഗോളുമായി ഫ്രഞ്ച് താരം; ഗോളിന് മ്യൂസിയത്തില്‍ സ്ഥലം വേണമെന്ന് ആരാധകര്‍

ഇംഗ്ലീഷ് ലീഗ് കപ്പ് സെമി ഫൈനലിലെ തീപാറും പോരാട്ടത്തില്‍ ടോട്ടന്‍ഹാമിനെതിരേ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ആദ്യ പാദത്തില്‍ ഒരു ഗോളിന് ജയിച്ചെത്തിയ ടോട്ടന്‍ഹാമിനെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പെനാല്‍റ്റിയിലാണ് ചെല്‍സി ഫൈനലില്‍ ഇടം നേടിയത്. അടുത്ത മാസം 24ന് നടക്കുന്ന...

കണ്ണുകളെ ഈറനണിയിക്കുന്ന കുറിപ്പുമായി ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം; ‘ജീവിതം ഇരുവഴിയായി പിരിയുമ്പോള്‍ ഒരു വഴി നമ്മുടേതല്ലെന്ന് തീരുമാനമെടുക്കേണ്ടി വരും’

ഈ സീസണില്‍ ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത് ആരാധക രോഷം ഏറെ കേട്ട കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നുള്ള കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സികെ വിനീത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ നിര്‍ണായക താരമായിരുന്ന സികെ ചെന്നെയിന്‍ എഫ്‌സിയിലേക്ക് വായ്പാടിസ്ഥാനത്തിലാണ് കൂടുമാറുന്നത്. ഐഎസ്എല്ലിന്റെ ഈ...

അപ്രത്യക്ഷനായി!, അമ്പരപ്പിച്ച് വീണ്ടും സലാഹ്

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് അമ്പരപ്പിക്കുന്ന തീരുമാനമെടുത്തിരിക്കുകയാണ്. തന്റെ മുഴുവന്‍ സോഷ്യല്‍ മീഡിയ അകൗണ്ടുകളും ഡിലീറ്റ് ചെയ്യാനാണ് ലിവര്‍പൂള്‍ താരം തീരുമാനിച്ചിരിക്കുന്നത്. ഇത് വെറുമൊരു പ്രഖ്യാപനമാണെന്ന് ആശ്വസിക്കാന്‍ വരട്ടെ, ദശലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉള്ള എല്ലാ സോഷ്യല്‍ മീഡിയ അകൗണ്ടുകളും സലാഹ് ഇപ്പോള്‍ ഡിലീറ്റ്...

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ‘ഞെട്ടല്‍’ തുടരുന്നു; റഫറിയെ പന്തു കൊണ്ടെറിഞ്ഞ സക്കീറിന് ആറ് മാസം വിലക്ക്; ഇടിവെട്ടേറ്റവന്റെ തലയില്‍ തേങ്ങ...

ചുവപ്പ് കാര്‍ഡ് കാണിച്ചതിന്റെ ദേഷ്യത്തില്‍ റഫറിയെ പന്തു കൊണ്ടെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം എംപി സക്കീറിനെതിരെ കടുത്ത നടപടിയുമായി എഐഎഫ്എഫ്. ഡിസംബര്‍ ആറിന് മുംബൈ സിറ്റി എഫ്‌സിയുമായി നടന്ന മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് മത്സരം നിയന്ത്രിച്ച ഉമേഷ് ബോറയെ താരം...