ചെല്‍സിയോട് ബൈ പറഞ്ഞു; ജിറൂഡിനെ ഇനി ഇറ്റലിയില്‍ കാണാം‍

ഒളിവര്‍ ജിറൂഡ് ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയോട് ബൈ പറഞ്ഞു. ഇറ്റലിയിലെ എസി മിലാനാണ് ജിറൂഡിന്റെ പുതിയ തട്ടകം. മൂന്നു വര്‍ഷത്തെ ചെല്‍സി ബന്ധം അവസാനിപ്പിച്ചാണ് ജിറൂഡ് മിലാനിലേക്ക് കൂടുമാറിയത്. അതേസമയം, താരത്തിന്റെ കൈമാറ്റത്തുക പുറത്തുവിട്ടിട്ടില്ല. 2018 ജനുവരിയില്‍ ആഴ്‌സനലില്‍ നിന്ന് 184 കോടി രൂപ ചെലവിട്ടാണ് ജിറൂഡിനെ...

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി നിശ്ചയിച്ചു; കോവിഡ് വെല്ലുവിളിയെ ഇക്കുറി മറികടക്കുമോ?

2023 ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലിന്റെ വേദിയായി തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിനെ യുവേഫ നിശ്ചയിച്ചു. തുടര്‍ച്ചയായ രണ്ടു തവണ യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ കലാശക്കപ്പോരാട്ടത്തിന് കളമൊരുക്കാനുള്ള അവസരം നഷ്ടമായ ഇസ്താംബുളിന് ഇക്കുറി ദൗര്‍ഭാഗ്യത്തെ മറികടക്കാന്‍ സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോവിഡ് പ്രതിസന്ധിയാണ് രണ്ടുവട്ടവും ഇസ്താംബുളിന് വിനയായത്. 2020 ചാമ്പ്യന്‍സ്...

കോപ്പയിലെ തോല്‍വിയുടെ നോവ് അകന്നു; പുതിയ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിച്ച് നെയ്മര്‍

കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ അര്‍ജന്റീനിയോടേറ്റ തോല്‍വിയുടെ വേദന ബ്രസീലിയന്‍ തുറുപ്പുചീട്ട് നെയ്മര്‍ ഇത്ര പെട്ടെന്ന് അതിജീവിച്ചോ? സംശയം വേണ്ട നെയ്മര്‍ അതൊക്കെ മറന്ന് അടിച്ചുപൊളിക്കുകയാണ്. ഫാഷന്റെ കാര്യത്തില്‍ എന്നും പുതു പരീക്ഷണങ്ങള്‍ നടത്തുന്ന നെയ്മറിന്റെ ഹെയര്‍സ്‌റ്റൈലിലെ മാറ്റം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. കോപ്പ അമേരിക്കയ്ക്കുശേഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കൊപ്പം...

യുവതാരത്തെ വിട്ടുനല്‍കാതെ ഡോര്‍ട്ട്മുന്‍ഡ്; വമ്പന്‍മാര്‍ക്ക് മോഹഭംഗം

അപാര ഫോമിലുള്ള നോര്‍വീജിയന്‍ യുവ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡിനെ റാഞ്ചാന്‍ നിരവധി ക്ലബ്ബുകള്‍ വട്ടമിടുന്നുണ്ട്. ഹാലാന്‍ഡിന്റെ സ്‌കോറിംഗ് പാടവം തന്നെ ക്ലബ്ബുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഹാലന്‍ഡിനെ വിട്ടുകൊടുക്കാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡ്. 2019-20 ചാമ്പ്യന്‍സ് ലീഗ് സീസണിന്റെ ആരംഭശേഷം ഇരുപത്...

ആരാധകരിലെ കാരണവര്‍ക്ക് മെസിയുടെ സ്നേഹാദരം; കൈയടിച്ച് ഫുട്ബോള്‍ ലോകം

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ജേതാക്കളായതിന്റെ ആഘോഷം പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. സൂപ്പര്‍ താരം ലയണല്‍ മെസി സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ്. വിജയലഹരിക്കിടയിലും ആരാധകരിലെ ഏറ്റവും തലമുതിര്‍ന്നയാളുടെ ആഗ്രഹം സാധിച്ചുകൊടുത്ത ലിയോ കൈയടി നേടിയിരിക്കുകയാണ്. ഡോണ്‍ ഹെര്‍നന്‍ എന്ന നൂറു വയസുകാരനായ മെസി ആരാധകനാണ് കഥയിലെ നായകന്‍. ലയണല്‍ മെസിയെ...

ആര്യന്‍ റോബന്‍ കളമൊഴിഞ്ഞു; കളിയഴക് മറക്കില്ലെന്ന് ആരാധകവൃന്ദം

ആധുനിക ഫുട്ബോളിന് ഹോളണ്ട് സമ്മാനിച്ച ഏറ്റവും പ്രതിഭാധനരായ കളിക്കാരിലൊരാളായ ആര്യന്‍ റോബന്‍ ബൂട്ടഴിച്ചു. വിരമിക്കല്‍ തീരുമാനം ട്വിറ്ററിലൂടെ റോബന്‍ തന്നെയാണ് പുറത്തുവിട്ടത്. സജീവ ഫുട്ബോളിനോട് വിടപറയുന്നു. ഏറെ വിഷമകരമായ തീരുമാനമാണിത്. കരിയറിലുട നീളം ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി- റോബന്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിനുവേണ്ടിയും ക്ലബ്ബ് തലത്തിലും...

ബെംഗളൂരു എഫ്സിയുടെ പ്രതിരോധ താരത്തെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്ബോള്‍...

ഡൊണാരുമ്മയെ അഞ്ച് വര്‍ഷത്തേക്ക് ആരും കണ്ണുവെയ്ക്കേണ്ട; വമ്പന്‍ തുകയ്ക്ക് റാഞ്ചി പി.എസ്.ജി

ഇറ്റലിയെ യൂറോ കപ്പ് വിജയത്തിലേക്ക് നയിച്ച സൂപ്പര്‍ ഗോളി ജിയാന്‍ലൂഗി ഡൊണാരുമ്മയെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി സ്വന്തമാക്കി. അഞ്ച് വര്‍ഷത്തേക്കാണ് താരവും ക്ലബ്ബും തമ്മിലെ കരാര്‍. ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറിലാണ് ഡൊണാരുമ്മ പിഎസ്ജിയില്‍ എത്തുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ...

മൂന്ന് ഭൂഖണ്ഡങ്ങള്‍ കീഴടക്കി ഒരു താരം; ഫുട്ബോളില്‍ ഇത് പുതുചരിത്രം

മൂന്ന് ഭൂഖണ്ഡങ്ങളിലെ ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ ഗോളടിക്കുന്ന ആദ്യ താരമായി ഖത്തര്‍ സ്ട്രൈക്കര്‍ അൽമോസ് അലി. അമേരിക്ക ആതിഥ്യംവഹിക്കുന്ന കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ വലകുലുക്കിയതോടെയാണ് അൽമോസ് അലി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ പനാമയ്ക്കെതിരായ മത്സരത്തിലാണ് അൽമോസ് അലി കരിയറിലെ നാഴികക്കല്ലായ ഗോളടിച്ചത്. കളിയുടെ 53-ാം മിനിറ്റില്‍...

ബുണ്ടസ് ലിഗയില്‍ അഞ്ച് പകരക്കാര്‍ തുടരും; എവേ ഫാന്‍സും തിരിച്ചുവരുന്നു

ജര്‍മ്മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാന്‍ ക്ലബ്ബുകളെ അനുവദിക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ലീഗ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ സീസണിലാണ് അഞ്ച് പകരക്കാരെ അനുവദിക്കാന്‍ തുടങ്ങിയത്. ഓഗസ്റ്റ് 27 മുതല്‍ എവേ ഫാന്‍സിന് ഗാലറിയില്‍ കളി കാണാന്‍ അവസരമൊരുക്കുന്നതാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍...